0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Author : kkstories Read All Parts 1.8K

വാതിൽ തുറന്നു.. എന്നിട്ട് തിരിച്ചു പോയി കിടന്നു.അവൾ എന്റെ അടുത്ത വന്നു ഇരുന്നു. തലയിൽ തടവി.

ജാനി :- എന്താ സച്ചുട്ടാ..?? നമ്മുക്ക് ഇവിടുന്ന് രണ്ട് ദിവസം ഒരു ട്രിപ്പ്‌ പോകുവാ എന്ന് കരുതിയ പോരെ...?
ഞാൻ :-...

ജാനി :- സച്ചു...
അവൾ എന്റെ തല എടുത്തു മടിയിൽ വച്ചു. വെറുതെ എന്റെ മുഖത്തു തടവി..

ജാനി :- . എന്റെ സച്ചുട്ടൻ ഒരുപ്പാട്‌ മനഃശക്തിയുള്ളത് കൊണ്ടല്ലേ ഇതുവരെ എത്തിയത്.. ആരോടെങ്കിലും പരാതി പറഞ്ഞിട്ട് ഉണ്ടോ? ആരോടെങ്കിലും കെഞ്ചിയിട്ടുണ്ടോ? ഇത്രയും നാൾ സ്നേഹം കിട്ടാതെ ഇരുന്നിട്ടും എന്റെ സച്ചുട്ടൻ വീണുപോയോ? ഇല്ലല്ലോ? ഇന്ന് ഈ കാണുന്ന എല്ലാം ഒറ്റക്ക് ഉണ്ടാക്കിയത് അല്ലേ..

നീ സച്ചു..?? തനിയെ ജീവിക്കാൻ പഠിച്ചില്ലേ.. എനിക്ക് പറ്റുവോ.. ആനന്ദേട്ടന് പറ്റുവോ.. ഇല്ലല്ലോ..? എന്നെ നോക്കിയത് നീയല്ലേ സച്ചു. എന്റെ അമ്മയാ ഈ ലോകത്ത് ഏറ്റവും മനഃശക്തിയുള്ള മനുഷ്യൻ എന്നാ ഞാൻ കരുതിയെ.. എന്റെ അമ്മക്ക് ഞാൻ ഉണ്ടായിരുന്നു ചേർത്തുപിടിച്ചു കരയാൻ..

പക്ഷെ ഇപ്പോൾ എനിക്ക് എന്റെ സച്ചുവാ ഏറ്റവും മനഃശക്തിയുള്ള മനുഷ്യൻ. ആരും ഇല്ലായിരുന്നു എന്റെ പൊന്നിനെ ഒന്നു കെട്ടിപിടിക്കാൻ പോലും... സ്നേഹമോ വാത്സല്യമോ ഒന്നും കിട്ടിയിട്ടില്ല.. ഇതൊന്നും കിട്ടാത്തവർ എങ്ങനെ ഇത് മറ്റൊരാൾക്ക് കൊടുക്കും എന്ന് ഞാൻ ചിന്തിച്ചു. പറ്റില്ല.. പക്ഷെ പറ്റുമെന്ന് നീ എനിക്ക് കാണിച്ചു തന്നു സച്ചു.. Im proud of you baby..

ഞാൻ അവളുടെ വയറിലൂടെ കെട്ടിപിടിച് പൊട്ടി കരയുകയാണ്. എന്റെ മനസിനെ ഞാൻ അവളുടെ കൈലേക്ക് ഏൽപ്പിച്ചിട്ടു. എന്റെ വികാരമെല്ലാം അവളെ വിശ്വസിപ്പിച്ചു

💬 Comments

View all comments