0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 805
എഴുതി താ ഇവന്റെ സൂക്കേട് ഞങ്ങൾ മാറ്റി കൊടുക്കാം .... " ആ C I കരഞ്ഞുകൊണ്ട് നിന്ന ആ പെൺകുട്ടിയോട് പറഞ്ഞു..... "വേണ്ട സർ ഇതൊരു പെൺകുട്ടിയല്ലേ ഇഷ്യു ആക്കണ്ട ഇയാൾ ആ കയറിൽ തട്ടി ഇവളുടെ പുറത്തേക്ക് വീണെന്നാ കണ്ടുകൊണ്ട് നിന്ന മറ്റു പെൺകുട്ടികൾ എന്നോട് പറഞ്ഞത്. " അവരുടെ അദ്യാപകനാണെന്ന് തോന്നുന്നു ഒരു നാല്പത് നാല്പത്തഞ്ച് വയസ്സു തോന്നിക്കുന്ന ഒരു പുരുഷൻ ആ പോലീസുകാരോട് പറഞ്ഞു. ഒരു സ്ത്രീ ആ പെൺകുട്ടിയെ സമാധനിപ്പിക്കുകയാണ്. അത് അവരുടെ ടീച്ചർ ആണെന്ന് എനിക്ക് മനസ്സിലായി. " കൊച്ചേ... നിനക്ക് പരാതി ഉണ്ടോ ?" ആ C I അവളോട് ചോദിച്ചു. "ഇല്ല സർ " അവൾ കണ്ണുനീർ തുടച്ചുകൊണ്ട് അയാളോട് പറഞ്ഞു . "എടോ.... ഇവനെ എടുത്ത് ജീപ്പിലിട് . ഈ അവസ്ഥയിൽ ഇവിടെ വിട്ടാൽ ഇവൻ വീടെത്തില്ല അത് പിന്നെ നമ്മുടെ തലയിലാകും ." " സാറെ എന്റെ ബൈക്ക് ദേ ഇരിക്കു വാ...."
" ആഹാ കുടിച്ചോണ്ട് ബൈക്ക് ഓടിക്കാനുള്ള പരിപാടി ആയിരുന്നു അല്ലേടാ ... ഏതെങ്കിലും പാവപ്പെട്ടവന്റെ പെടലിക്ക് കൊണ്ട് കേറ്റാൻ . ആ താക്കോല് അങ്ങോട്ട് കൊട് , എടോ താൻ ആ ബൈക്ക് എടുത്തോണ്ട് വാ ......" ആ C l കൂട്ടത്തിലുള്ള ഒരു കോൺസ്റ്റബിളിനോട് പറഞ്ഞു .... മുൻപിൽ വന്ന് നിന്ന ജീപ്പിൽ എന്നെ ആ പോലീസുകാർ പിടിച്ച് കേറ്റി ... ജീപ്പിനുള്ളിൽ കയറിയിരുന്ന ഞാൻ അവസാനമായി ആ പെൺകുട്ടിയുടെ മുഖത്തേക്ക് ഒന്ന് നോക്കി ..... അവൾ

💬 Comments

View all comments