Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
കരഞ്ഞ് ചുവന്ന കണ്ണുകളോടെ എന്നെ നോക്കുകയാണ്.. പക്ഷെ അതൊരു തുടക്കമായിരുന്നു . എല്ലാത്തിന്റെയും......
' അങ്ങനെ ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷനിൽ കേറാനുള്ള ഭാഗ്യവും എനിക്ക് കിട്ടി. അറിഞ്ഞു കൊണ്ടല്ലങ്കിൽ പോലും ഞാൻ ചെയ്തത് തെറ്റാണ്. ആ കൊച്ച് പരാതി കൊടുത്തിരുന്നെങ്കിൽ ഇന്ന് ഇവന്മാർ എന്റെ ദേഹത്ത് കേറി മേയുമായിരുന്നു ..അല്ലെങ്കിലും ശരീരം മുഴുവൻ നല്ല വേദനയാണ് . വിശന്ന് ചാവാറായി കിടന്ന പട്ടിക്ക് എല്ലും കഷ്ണം കിട്ടിയ അവസ്ഥയായിരുന്നു ആ പിള്ളേർക്ക് . പോലീസുകാർ വന്നില്ലായിരുന്നെങ്കിൽ ഞാനിന്ന് തന്നെ ഉടലോടെ സ്വർഗ്ഗത്തിലെത്തുമായിരുന്നു.'
സ്റ്റേഷനിലുള്ളിലെ ബഞ്ചിൽ ഇതൊക്കെ ചിന്തിച്ചു കൊണ്ട് ഞാനിരിക്കുമ്പോൾ കുറച്ചൊക്കെ സ്വബോധം തിരിച്ച് കിട്ടിയിരുന്നു. ആ പ്രശ്നം നടന്നപ്പോൾ തന്നെ എന്റെ തലയിലെ കറക്കമൊക്കെ എവിടെയോ പോയി , കുടിച്ച സാധനമൊക്കെ ഉള്ളിൽ നിന്ന് ആവിയായി പോയാലെ ....
" സാറെ ഇവനെ ഇവിടെ ഇങ്ങനെ എന്തിനാ വെറുതെ ഇരുത്തിയിരിക്കുന്നേ ...."
നേരത്തെ എന്നെ വലിച്ചെണീപ്പിച്ച കോൺസ്റ്റബിൾ C I യോട് ചോദിച്ചു....
"എടാ നിന്നെ വേണമെങ്കിൽ കുടിച്ചോണ്ട് വണ്ടിയോടിച്ചെന്നും പറഞ്ഞ് എടുത്ത് അകത്തിടാം . പക്ഷെ വേണ്ട പോട്ടെ കണ്ടിട്ട് നീ ഒരു പാവമാണെന്ന് എനിക്ക് തോന്നുന്നു . നീ ആരെയെങ്കിലും വിളിച്ച് പറ നിന്നെ വന്ന് കൂട്ടികൊണ്ട് പോകാൻ . "
C I അത്രയും പറഞ്ഞ് അയാളുടെ റൂമിലേക്ക് കയറി പോയി .
ഞാൻ ഫോണെടുത്ത് വിനോദിനെ വിളിച്ചു ...
"ഹലോ , ടാ ... വിനോദേ ....."
" ഹരീ...... നീ എവിടെയാ..... ഞാൻ നിന്റെ വീടിന്റെ മുൻപിൽ
💬 Comments
View all comments