Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
നിൽക്കുവാ നിന്നെ വിളിക്കാൻ ഫോണെടുത്തപ്പോഴേക്കും നീ ഇങ്ങോട്ട് വിളിച്ചു . ഇപ്പൊ എങ്ങാനും വരുമോ ? "
കോൾ എടുത്ത ഉടൻ വിനോദ് ചോദിച്ചു.
" എടാ ഞാനിപ്പൊ പോലീസ് സ്റ്റേഷനിലാ....''
''എന്താടാ എന്താ കാര്യം. നീ കുടിച്ചോണ്ട് വണ്ടി ഓടിച്ചതിനാണോ പോലീസ് പൊക്കിയത് ? "
" എടാ അതൊക്കെ പറയാം നീ ഇങ്ങോട്ട് വാ ... പിന്നെ നീ നിന്റെ ബൈക്കിൽ വരണ്ട ഏതെങ്കിലും വണ്ടി പിടിച്ച് വാ എന്റെ ബൈക്ക് ഇവിടെ ഇരിക്കുവാ അതെടുക്കണം...."
"എടാ വേറെ പ്രശ്നമൊന്നുമില്ലല്ലോ .....?"
"എടാ ഒന്നുമില്ല ആരെങ്കിലും വന്നാൽ ഇവർ എന്നെവിടും പ്രശ്നമൊന്നുമില്ല...''
" ആ ശരി ഞാൻ ഇപ്പൊ വരാം... "
അവൻ അതും പറഞ്ഞ് കോൾ കട്ട് ചെയ്തു.... പല പോലീസുകാരും എന്നെ ഒരു നികൃഷ്ട ജീവി കണക്കെ നോക്കുകയാണ്. എന്റെ കോലവും അങ്ങനെ തന്നെ .
അൽപം കഴിഞ്ഞപ്പോഴേക്കും വിനോദ് എത്തി.
" എടാ എന്താ പ്രശ്നം ? ഇതെന്താടാ മുഖം ചുവന്ന കിടക്കുന്നേ . ഷർട്ട് മുഴുവൻ അഴുക്കാണല്ലോ നീ ആരെങ്കിലുമായി തല്ല് ഉണ്ടാക്കിയോ ? "
അവന്റെ ആ ചോദ്യങ്ങൾക്ക് നടന്ന കാര്യങ്ങൾ ഞാനവനോട് പറഞ്ഞു.
"നിന്റെ ഒരു ഒടുക്കത്ത വെള്ളമടി . ഞാനിത് ഉടനെ നിർത്തിക്കും നോക്കിക്കോ , ഇപ്പൊ പോലീസ് സ്റ്റേഷനിൽ കൂടെ കയറിയപ്പൊ നിനക്ക് സാമാധാനമായല്ലോ ? "
അവൻ ചെറിയ ദേഷ്യത്തിൽ എന്നോട് പറഞ്ഞ ശേഷം C I യുടെ റൂമിലേക്ക് അനുവാദം ചോദിച്ച ശേഷം കയറി പോയി.
കുറച്ച് കഴിഞ്ഞ് അവൻ
💬 Comments
View all comments