0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 809
കുറച്ച് കാലം. അവിടെയാകുമ്പോ നിനക്ക് സുബോധത്തോടെ കിടക്കാം . " അവനത് പറഞ്ഞപ്പോഴേക്കും വീടെത്തിയിരുന്നു. അവൻ ബൈക്ക് എന്റെ വീടിന്റെ കാർ പോച്ചിൽ ഒതുക്കി വച്ചശേഷം തിരിഞ്ഞ് പുറത്തേക്ക് നടന്നു. . "എടാ നീ പോകുവാണോ ?" ഞാനവനോട് ചോദിച്ചു. " ആ പോകുവാ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി...." അവൻ അത്രയും പറഞ്ഞ് പുറത്തിറങ്ങി ഗേറ്റ് ലോക്ക് ചെയ്ത ശേഷം നടന്നു പോയി ... ശരീരം മുഴുവൻ ചെറിയ വേദനയുണ്ട് ബാത്ത്റൂമിൽ കയറി ഫ്രഷായി . കട്ടിലിൽ ഉറക്കം കാത്ത് കടക്കുമ്പോഴും പഴയ ഓർമ്മകളാണ് മനസ്സിൽ നിറഞ്ഞത് അത് കണ്ണുനീർ ആയി പുറത്തുവന്നു. എപ്പോഴോ പതിയെ നിദ്രാ ദേവി എനിക്ക് അനുഗ്രഹമേകി ... ......... "എടാ ഹരി എണീറ്റില്ലേ...." രാവിലെ തന്നെ വിനോദിന്റെ ശബ്ദം എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്തി. " ദാ വരുന്നു . " മുൻവശത്തെ കതക് തുറന്നപ്പോൾ സിറ്റൗട്ടിലെ കസേരയിൽ ഇരിക്കുകയാണ് വിനോദ്... എന്നത്തെയും പോലെ കാപ്പിയും കൊണ്ടാണ് അവന്റെ വരവ്. ഞാൻ അവന്റെ അടുത്തുള്ള മറ്റൊരു കസേരയിൽ ചെന്നിരുന്നു.. " എന്താടാ .. രാവിലെ തന്നെ . അല്ലെങ്കിൽ ശ്രീ അല്ലെ കാപ്പി കൊണ്ട് വരുന്നേ ...." "എടാ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട് , അച്ഛനാണ് എന്നോട് ഈ ആശയം പറഞ്ഞത്. "
വിനോദ് അത് പറഞ്ഞപ്പോൾ എന്തോ ഗൗരവമേറിയ കാര്യമാണെന്ന് എനിക്ക് തോന്നി. "എന്താടാ എന്ത് കാര്യം " " വിഷയം നിന്റെ കുടി മാറ്റുക എന്നതു തന്നെ ... അതിന്റെ ഭാഗമായി നമ്മൾ രണ്ടു പേരും കുറച്ച്

💬 Comments

View all comments