0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 799
പേര് ഹരി കൃഷ്ണൻ (27). ജീവിതത്തിൽ ചിലപ്പോൾ എന്റെ അറിവിൽ ഏറെ ദുഃഖം അനുഭവിച്ച വ്യക്തി ഞാൻ തന്നെയായിരിക്കും , അത് എന്തെന്ന് നിങ്ങൾക്ക് വഴിയെ മനസ്സിലാകും . വിനോദ് എന്റെ ഉറ്റസുഹൃത്ത് അല്ല എന്റെ സഹോദരൻ എന്നു തന്നെ പറയാം അവന്റെ പെങ്ങളാണ് ശ്രീവിദ്യ . എനിക്കവൾ കുഞ്ഞ് പെങ്ങൾ തന്നെയാണ് . എല്ലാ കുറുമ്പും ഒപ്പിക്കുന്ന ഒരു കൊച്ച് കുറുമ്പി , ഇപ്പോൾ പ്ലസ് ടു വിന് പഠിക്കുന്നു. വിനോദ് വിദേശത്തായിരുന്നു. എന്തോ പ്രശ്നം കാരണം ഇപ്പോൾ നാട്ടിലാണ് . അവന്റെ അച്ഛനും അമ്മയ്ക്കും ഏറെ കാര്യമാണ് എന്നെ , ഒരു മകന്റെ സ്ഥാനം തന്നെയാണ് എനിക്ക് അവർ തന്നിട്ടുള്ളത് . എന്റെ അച്ഛന്റെ ഉറ്റകൂട്ടുകാരനായിരുന്നു വിനോദിന്റെ അച്ഛൻ അങ്ങനെ തുടങ്ങിയ ബന്ധം രണ്ടു കുടുംബത്തെയും ഒന്നാക്കി നിർത്തി. എന്റെ വീടിന്റെ കുറച്ച് അപ്പുറത്താണ് അവരുടെ വീട്.... ......... ഞാൻ ശ്രീ കൊണ്ടു വച്ചിരുന്ന പാത്രവുമെടുത്ത് അകത്തു കയറി. ബാത്ത് റൂമിൽ പോയി പല്ല് തേപ്പും കുളിയുമൊക്കെ കഴിഞ്ഞു. രാവിലെ തന്നെ കൈ വിറയ്ക്കുകയാണ് . റൂമിലെ ഷെൽഫിൽ ഇരുന്ന കുപ്പിയിലെ ബാക്കി കുറച്ച് അകത്താക്കി . അല്ലാതെ എനിക്ക് ഇന്നിനി ഒന്നും ചെയ്യാൻ പറ്റില്ല അതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ. അതിനു ശേഷം അവൾകൊണ്ടു വന്ന ഭക്ഷണം കഴിച്ചു. എന്റെ ജീവിതം മാറി മറഞ്ഞിട്ട് ആറു മാസം കഴിഞ്ഞു . ഇത്രയും ദിവസമായിട്ടും ആ ദു:ഖത്തിൽ നിന്ന് കരകയറാൻ എനിക്ക് സാധിച്ചിട്ടില്ല. അങ്ങനെ തുടങ്ങിയതാണ് മദ്യപാനം ഇപ്പോൾ അതില്ലാതെ ഒരു നിമിഷം തള്ളി

💬 Comments

View all comments