Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
നീക്കാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക്... ഈ അവസ്ഥയിൽ നിന്നൊക്കെ പുറത്ത് വരണം എന്ന് ആഗ്രഹമുണ്ടെങ്കിലും എന്തോ അതിന് സാധിക്കുന്നില്ല.
വീടിനുള്ളിൽ സ്വബോധത്തോടെ ഇരിക്കുന്ന ഒരോ നിമിഷവും എന്നിൽ ഭ്രാന്തമായ ഒരു അനുഭൂതി സൃഷ്ടിക്കും. ഞാൻ ഡ്രസ് മാറി ഒരു ജീൻസ്പാന്റും ഷർട്ടും ധരിച്ചു. ശ്രീ ആഹാരം കൊണ്ടു വന്ന പാത്രങ്ങൾ പുറത്തുവച്ച് മുൻവശത്തെ ഡോറ് ലോക്ക് ചെയ്തു . ബൈക്കിന്റെ കീ എടുത്ത് പോക്കറ്റിലിട്ടു.
മുറ്റത്തേക്ക് ഇറങ്ങി വീടിന്റെ വടക്കു വശത്തേക്ക് ഞാൻ നടന്നു. ചെന്ന് നിന്നത് മൂന്ന് അസ്ഥിതറകൾക്ക് മുന്നിലാണ്. എന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു. അസ്ഥിതറകളിലെ അണഞ്ഞ വിളക്കുകൾ കത്തിച്ച ശേഷം ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു.
"മാപ്പ് ..... "
ഞാൻ മനസ്സിൽ പറഞ്ഞു . എന്റെ കണ്ണിൽ നിറഞ്ഞു തുളമ്പിയ കണ്ണു നീർ ഒഴുകാൻ തുടങ്ങി.
മാപ്പ് പറയനല്ലാതെ എന്ത് ചെയ്യാനാകും എനിക്ക് . എല്ലാത്തിനും കാരണക്കാരൻ ഞാനല്ലേ ..... നൊന്ത് പെറ്റ അമ്മയെയും ജന്മം തന്ന അച്ഛനെയും ജീവൻ തന്ന് സ്നേഹിച്ച കുഞ്ഞനുജനെയും ഞാൻ കുരുതി കൊടുത്തില്ലേ ...... അവരുടെ മരണത്തിന് ഞാനല്ലേ കാരണക്കാരൻ .... അറിഞ്ഞ് കൊണ്ടല്ലങ്കിൽ പോലും ഞാനല്ലേ എല്ലാത്തിനും .... മനസ്സിനെ വേട്ടയാടുന്ന ചില കുറ്റബോധമാണ് ഇപ്പോഴത്തെ എന്റെ അവസ്ഥയ്ക്ക് കാരണം. എന്റെ മനസ്സ് നീറാൻ കാരണം......
ഇനിയും ഇവിടെ നിൽക്കാൻ എനിക്ക് സാധിക്കില്ല. പഴയ ഓർമ്മകൾ എന്നെ ഭ്രാന്തനാക്കും അതുകൊണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. ഗേറ്റ് കടന്നതും എന്നെ ലക്ഷ്യമാക്കി നടന്നു വരുന്ന വിനോദിന്റെ അച്ഛൻ ദിനേശൻ മാമനെയാണ് ഞാൻ കണ്ടത്..
💬 Comments
View all comments