Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
"എങ്ങോട്ടാടാ ....... ഇപ്പൊ പോകുന്നേ ?"
ബൈക്കിലിരുന്ന എന്നെ കണ്ട് ദിനേശൻ മാമൻ കാര്യം തിരക്കി.... ഞാൻ ബൈക്ക് ഓഫാക്കി സ്റ്റാന്റിൽ ഇട്ടശേഷം അതിൽ നിന്ന് ഇറങ്ങി.
"അത്... ഒന്ന് പുറത്തേക്ക് "
" നീ ഇന്നലെയും കുടിച്ചിട്ടാണോ വന്നേ , എന്നിട്ട് ഉറക്കമെണീറ്റത് ഇപ്പോ അല്ലേ ... നീ എന്തിനുള്ള പുറപ്പാടാ...... നശിക്കാൻ തന്നെ തീരുമിച്ചോ .....? "
ദിനേശൻ മാമന്റെ ആ ചോദ്യത്തിന് ഞാൻ ഒന്നും മിണ്ടാതെ തലയും കുനിച്ച് നിന്നു .
"എടാ മോനേ ഹരി , എങ്ങനെ ജീവിച്ചതാടാ നീ . നീ എല്ലാം മറക്കാൻ ശ്രമിക്ക് ഇനിയെങ്കിലും . എല്ലാം കഴിഞ്ഞിട്ട് മാസം ഇവിടെ ആറ് ആയില്ലേ "
എന്റെ തോളിൽ കൈവച്ചു കൊണ്ട് ദിനേശൻ മാമൻ പറഞ്ഞു.
" എല്ലാം അറിയാവുന്ന മാമൻ തന്നെ എന്നോടിങ്ങനെ പറയണം ..... ഞാൻ കാരണമല്ലേ അന്ന് അങ്ങനെ സംഭവിച്ചത് . എനിക്ക് ഈ ജീവിതത്തിൽ അത് മറക്കാൻ പറ്റുമെന്ന് മാമന് തോന്നുന്നുണ്ടോ ?"
അത് പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"എടാ നീ എന്ത് ചെയ്തെന്നാ ഈ പറയുന്നേ .....നീ വെറുതേ ചിന്തിച്ച് കൂട്ടുന്ന ഈ കുറ്റബോധമാണ് നിന്നെ നശിപ്പിക്കുന്നത്....... എടാ എല്ലാം വിധിയാണ് . നീ ഇങ്ങനെ കുടിച്ച് നശിക്കുന്നത് കാണുന്ന നിന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാവ് എത്ര മാത്രം വേദനിക്കുന്നുണ്ടാവും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? പറയാനെ ഞങ്ങൾക്കാകൂ അനുസരിപ്പിക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞു. "
ദിനേശൻ മാമൻ അത്രയും പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് നടന്നു.
ഉപദേശങ്ങൾ എനിക്ക് എന്റെ പഴയ
💬 Comments
View all comments