Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
ജീവിതം തിരിച്ച് തരില്ല. എല്ലാവരും ഉണ്ടായിരുന്നിട്ട് പെട്ടെന്ന് അവരെയൊക്കെ നഷ്ടപ്പെടുമ്പോഴുള്ള വേദന അത് അനുഭവിക്കുമ്പോഴേ അതിന്റെ ആഴം മസ്സിലാകൂ........
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ട് പാഞ്ഞു. വീട്ടിൽ നിന്നും ഒരു 10 കിലോമീറ്റർ മാറി ഒരു ബീച്ച് ഉണ്ട് അതാണ് എന്റെ ഇപ്പോഴത്തെ സ്ഥിരം സ്ഥലം. അവിടെ പോയി വെറുതേ തിരകളെണ്ണി ഇരിക്കും വൈകുന്നേരം ആകുമ്പോൾ നാലുകാലിൽ വീട്ടിലെത്തും അതാണ് ഇപ്പോഴത്തെ സ്ഥിരം കലാപരിപാടി. ഇടയ്ക്ക് വിശക്കുമ്പോൾ ഏതെങ്കിലും ഹോട്ടിലിൽ കയറി കഴിക്കും ........
ബൈക്ക് റോഡിൽ നിന്ന് മാറി ഒരിടത്ത് ഒതുക്കിവച്ച് ഞാൻ തീരത്തേക്ക് നടന്നു. അവിടെയുള്ള ഒരു മണൽ തിട്ടയിൽ സ്ഥാനം ഉറപ്പിച്ചു. ബീച്ചു കാണാനും സൂര്യ അസ്തമനം കാണാനും ഇവിടെ ഒരുപാട് പേർ വരാറുണ്ട് . ഇന്നും ആവശ്യത്തിന് തിരക്കുണ്ട്.
ഞാൻ അവിടെ ഇരുന്നപ്പോഴാണ് ഒരു കാഴ്ച എന്റെ ശ്രദ്ധയിൽപെട്ടത്. ഒരു
അച്ഛനും രണ്ട് ആൺകുട്ടികളും തിരയിൽ കിടന്ന് ചാടി മറിയുകയാണ്. ആ കുട്ടികളുടെ അമ്മ ഇതെല്ലാം കണ്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അൽപം മാറിനിൽക്കുന്നു. ആ അച്ഛന്റെയും മക്കളുടെയും മുഖത്ത് അളവില്ലാത്ത സന്തോഷം നിറഞ്ഞ നിൽക്കുന്നു . പക്ഷെ ആ കാഴ്ച എന്റെ കണ്ണുകളെ ഈറനണിയിച്ചു.. പഴയ ചില ഓർമ്മകൾ മനസ്സിലൂടെ മിന്നി മാഞ്ഞ് പോയി.
ഇനിയും ഇവിടെ ഇരുന്നാൽ ഞാൻ പൊട്ടിക്കരയും . ആൾക്കാർക്കു മുന്നിൽ ഒരു കാഴ്ച വസ്തുവായിമാറും ... ഞാൻ അവിടെ നിന്ന് എണിറ്റു , പാന്റിൽ പറ്റിയിരുന്ന മണൽ തട്ടി കളഞ്ഞ് തിരിഞ്ഞ് നടന്നു .
നേരെ പോയത് ഞാൻ കുറച്ച് മാസങ്ങളായി സ്ഥിരം പോകാറുള്ള സ്ഥലത്തേക്കാണ്.
💬 Comments
View all comments