Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
ഇടയ്ക്ക് വിവാഹ ദിവസം എന്നെ വിളിച്ച് അറിയിച്ചിരുന്നു. വിവാഹത്തിന് നാല് ദിവസം മുൻപ് ഞാൻ നാട്ടിലേക്ക് തിരിച്ചു. ആരോടും ഞാൻ വരുന്ന വിവരം പറഞ്ഞിരുന്നില്ല , വിനോദിനോട് പോലും .
വൈകുന്നേരം എയർ പോട്ടിൽ ഫ്ളൈറ്റ് ഇറങ്ങി നേരെ പോയത് അന്ന് ഞാൻ കാർ എടുത്ത ഷോറൂമിലേക്കാണ്. ആ ഷോറൂമിന്റെ ഓണർ എന്റെ ഒരു പരിചയക്കാരനായിരുന്നു , ലിജോ അതാണ് ആ ചേട്ടന്റെ പേര് . അന്ന് ആ ചേട്ടൻ പറഞ്ഞതാണ് ഇൻഷുറൻസ് ഒക്കെ ഉണ്ടല്ലോ കുറച്ച് പണം കൂടെ അടച്ചാൽ അതേ മോഡലിൽ പുതിയ കാർ തരാമെന്ന് , പക്ഷെ ഞാൻ പറഞ്ഞു എത്ര പണം ചിലവായാലും ആ കാർ ശരിയാക്കി തന്നാൽ മതിയെന്ന് , അതിന് കാരണമുണ്ട് അന്ന് കാർ വാങ്ങിയ ദിവസം മനു അതിന്റെ അടുത്ത് നിന്ന് മാറിയിട്ടില്ലായിരുന്നു. തൊട്ടും തലോടിയും ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നും ..... അതൊക്കെ ഓർത്തപ്പോൾ , മനുവിന് ഏറെ ഇഷ്ടപ്പെട്ട ആ കാർ വിട്ട് കളയാൻ തോന്നിയില്ല. ഓർമ്മകൾ നശിച്ചാൽ പിന്നെ മനുഷ്യനെ എന്തിനു കൊള്ളാം .....
ഷോറൂമിൽ എത്തിയപ്പോൾ ആ കാറ് കണ്ട് ഞാൻ തന്നെ അതിശയിച്ച് പോയി . എല്ലാ കേടുപാടും തീർത്ത് പുതിയ വണ്ടി കണക്കെ . ലിജോ ചേട്ടനെ കണ്ട് സംസാരിച്ച് അതിന്റെ ബാലൻസ് പൈസയും കാർഡ് വഴി കൊടുത്ത് കാറുമെടുത്ത വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 9 കഴിഞ്ഞിരുന്നു.
കാറ് വീടിന്റെ ഗേറ്റ് തുറന്ന് പോർച്ചിൽ കയറ്റി വീടിന്റെ പുറകിൽ ഒരിടത്ത് മുൻപേ മാറ്റിവച്ചിരുന്ന വീടിന്റെ സ്പെയർ കീയും എടുത്ത്
💬 Comments
View all comments