Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
വീടിന്റെ കതകും തുറന്ന് ഞാൻ അകത്ത് കയറി . കുളിച്ച് ഫ്രഷായി ഡ്രസും മാറി നേരെ കട്ടിലിലേക്ക് കിടന്നു , യാത്രാക്ഷീണം കാരണം ഉടനെ ഉറങ്ങിപോയി .....
മൊബൈൽ ഫോണിലെ 6 മണിക്കുള്ള അലാറം കേട്ടാണ് ഞാൻ എണീറ്റത് . വീടിന്റെ പുറത്തിറങ്ങി വീടിന് ചുറ്റും വെറുതേ നടന്നു. ഞാൻ താമസിച്ചിരുന്ന സമയത്ത് അലങ്കോലമായി കിടന്ന വീട് ഇപ്പോൾ നല്ല വൃത്തിയാണ് അകത്തും പുറത്തും . പാവം എല്ലാം ശ്രീവിദ്യയുടെയും ആന്റിയുടെയും പണിയായിരിക്കും. ഞാൻ ആ അസ്ഥിതറകൾക്ക് മുന്നിൽ ചെന്ന് നിന്നു . കണ്ണുകളടച്ചു പ്രാർത്ഥിച്ചു.
' നിങ്ങളുടെ ഈ മകനെ ദൈവം ഇപ്പോഴും പരീക്ഷികുകയാണ് , പക്ഷെ ഇനി പതറില്ല .തുടർന്ന് ജീവിക്കാൻ നിങ്ങൾ സമ്മാനിച്ച ഓർമ്മകൾ മതി . '
ഞാനതും മനസ്സിൽ ഓർത്ത് തിരിച്ച് വീടിനുള്ളിലേക്ക് നടന്നു . നേരെ
ഞാൻ ബാത്ത് റൂമിൽ കയറി ഒന്ന് ഫ്രഷായി തിരിച്ച് റൂമിൽ വന്ന് ഞാൻ ലഗേജിൽ കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നായി എടുത്തുവച്ചു. തുണികൾ ഓരോന്നായി എടുത്തപ്പോഴാണ് ആ സാധനം എന്റെ കയ്യിൽ തട്ടിയത് , ഒരു വില കൂടിയ വിദേശ മദ്യത്തിന്റെ കുപ്പി .... ഞാനതെടുത്ത് ടേബിളിൽ വച്ചിട്ട് അതിനെ തന്നെ നോക്കി നിന്നു . അവിടുന്ന് തിരിച്ചപ്പോൾ വാങ്ങിയതാണ് മനസ്സിനെ ഒട്ടും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ കുടിക്കാൻ വേണ്ടി ......
" ട് ട്......... "
റൂമിന്റെ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത് . നോക്കിയപ്പോൾ വാതിലിൽ ചാരി എന്നെ നോക്കി നിൽക്കുകയാണ് വിനോദ്
💬 Comments
View all comments