Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
.
" നീ എപ്പോഴാ വന്നത്. ഒന്ന് വിളിച്ച് കൂടി പറഞ്ഞില്ലല്ലോ ...... "
ഞാൻ നോക്കിയപാടെ വിനോദ് ചോദിച്ചു.
" ഇവിടെ എത്തിയപ്പോ ഇന്നലെ രാത്രിയായി പിന്നെ നിങ്ങളെ ബുദ്ധി മുട്ടിക്കണ്ട എന്ന് കരുതി ഞാൻ.... "
" ഓ ഒരു ബുദ്ധിമുട്ട് .. ശരി ..... ഇതുവഴിപോയപ്പോൾ മുറ്റത്ത് കാറ് കിടക്കുന്നു . അങ്ങനെ അല്ലേ ഞാൻ സംശയം തോന്നി കയറി നോക്കിയത് . എടാ ആ കാറ് ? "
വിനോദ് ഒരു സംശയത്തോടെ ചോദിച്ചു.
" ആ കാറ് തന്നെയാടാ ... ശരിയാക്കിയെന്ന് ലിജോ ചേട്ടൻ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ഇന്നലെ വരുന്ന വഴി ഷോറൂമിൽ കയറി അതിങ്ങ് കൊണ്ട് പോന്നു. "
" ഇതെന്താടാ .... ഇതെങ്ങനെ ഇവിടെ വന്നു .... ഇവിടെ ഉണ്ടായിരുന്നതെല്ലാം ശ്രീ മാറ്റിയതാണല്ലോ ? "
ടേബിളിന്റെ പുറത്ത് ഞാനെടുത്ത് വച്ച കുപ്പി കണ്ട് വിനോദ് തിരക്കി.
" എടാ .... അത്. ...... അതിവിടെ ലോക്ക് ചെയ്ത് വച്ചിരുന്ന അലമാരയ്ക്കകത്ത് ഇരുന്നതാ ... തുണിയെടുത്ത് വയ്ക്കാൻ അലമാര തുറന്നപ്പോൾ കണ്ട് എടുത്ത് പുറത്ത് വച്ചതാ .... "
ഞാനവനോട് കള്ളം പറഞ്ഞു . ഞാനത് വാങ്ങി കൊണ്ട് വന്നതാണ് എന്നറിഞ്ഞാൽ അവൻ എന്നെ പിന്നെ വച്ചേക്കില്ല.
" നീ പറഞ്ഞത് ഞാൻ വിശ്വസിച്ചോട്ടേ .... ? "
ഒരു സംശയത്തോടെ അവൻ ചോദിച്ചു .
" അതെ ഞാൻ പറഞ്ഞത് സത്യമാടാ ... "
" എങ്കിൽ പിന്നെ ഇതിനി ഇവിടെ വേണ്ട ഞാൻ
💬 Comments
View all comments