Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
കളഞ്ഞോളം .... അല്ലെങ്കിൽ എന്തിനാ വെറുതെ പൈസ കൊടുത്ത് വാങ്ങിയ സാധനം കളയുന്നെ മറിച്ച് വിൽക്കാം . ഫോറിൻ സാധനമല്ലേ നല്ല വില കിട്ടും . എന്താടാ കുറച്ച് ദിവസമായി നിന്റെ സ്വഭാവത്തിൽ നല്ല മാറ്റുണ്ടല്ലോ ഞാൻ വിളിക്കുമ്പോഴൊക്കെ ഒരു ഒഴിഞ്ഞ് മാറ്റം ........ എന്താ ? "
ആ കുപ്പി കയ്യിൽ എടുത്ത ശേഷം എന്റെ മുഖത്തേക്ക് ഒരു കള്ള നോട്ടം നോക്കിക്കൊണ്ട് അവൻ ചോദിച്ചു.
" എടാ .... ഒന്നുമില്ല ജോലി തിരക്കും പിന്നെ അതിന്റെ ടെൻഷനും .... "
ഞാനവനോട് പറഞ്ഞു.
" പറയുന്നത് കേട്ടാൽ തോന്നും നീ ആ കമ്പനിയുടെ ഓണർ ആണെന്ന് ഒരു ടെൻഷനടി . ഒന്നു പോയേടാ ....... "
വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു .
" എടാ ... നീ എന്നാ വന്നേ , എത്ര ദിവസം ലീവ് ഉണ്ട് . "
ഞാൻ വിനോദിനോട് ചോദിച്ചു
"എടാ വന്നിട്ട് രണ്ട് ദിവസമായി , മൊത്തം 1 മാസത്തെ ലീവ് . പിന്നെ നീ വരുമെന്ന് പറഞ്ഞതു കൊണ്ട് ഒരുമിച്ച് പോകാം എന്ന് കരുതിയാ ഞങ്ങൾ പിന്നെ വെയിറ്റ് ചെയ്തത് . "
" എടാ .... അപ്പൊ എന്നാ പോകുന്നേ ..... "
ഞാനവനോട് തിരക്കി.
" നാളെ രാവിലെ പോകാം . മൂന്ന് ദിവസം കൂടിയല്ലെ ഉള്ളൂ ഒരുപാട് ജേലിയുണ്ട് അവിടെ ... "
" എടാ പയ്യനെന്താ ജോലി ....''
ഞാൻ വെറുതെ അവനോട് തിരക്കി .
" എഞ്ചിനീയറാ അവളെ കണ്ട്
💬 Comments
View all comments