0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
ഇഷ്ടപ്പെട്ട് ഇങ്ങോട്ട് പെണ്ണ് ചോദിച്ച് വന്നതാ ... പക്ഷെ എനിക്ക് പിടികിട്ടാത്തത് ജാതകത്തിന്റെ കാര്യമാ ... എന്തൊ ? ചിലപ്പോൾ രണ്ട് ജാതകവും ഒത്ത് വന്ന് കാണും . ആ എന്തോ ? ... എടാ നീ അവൾക്ക് കൊടുക്കാൻ ഒന്നും വാങ്ങിലേ .... " വിനോദ് എന്നോടത് ചോദിച്ചപ്പോൾ ബാഗിൽ ഇരുന്ന ഒരു ബോക്സ് എടുത്ത് ഞാൻ അവന്റെ നേരെ നീട്ടി... " ഉം...... തുറന്ന് നോക്ക്. " വിനോദ് അത് വാങ്ങി തുറന്നു ... "ആഹാ കൊള്ളാമല്ലോ മാല ..... രണ്ട് തട്ട് അല്ലേ , എന്തായാലും ഒരു എട്ട് പത്ത് പവൻ കാണുമല്ലോടാ ..... " അവൻ അതും പറഞ്ഞ് എന്നെ നോക്കി " പത്ത് പവനാടാ ... " ഞാനവനോട് പറഞ്ഞു. " ആഹാ . ഇവിടെ എന്റെ അമ്മ തന്നെ നാല് പവന്റെ വളയാ വാങ്ങി വച്ചേക്കുന്നേ അപ്പൊ നീ പത്ത് കൊടുക്കുന്നോ ... ? " അവൻ ഒരു അതിശയം കണക്കെ എന്റെ മുഖത്ത് നോക്കി ചോദിച്ചു.
" എടാ എനിക്ക് നിങ്ങളൊക്കെ അല്ലേ ഉള്ളൂ ..... വെറെ ആർക്ക് കൊടുക്കുനാ ......" ഞാനവന്റെ തോളിൽ കൈവച്ച് പറഞ്ഞു. " മ് മതി . ഇതെടുത്ത് വച്ചിട്ട് നീ വാ വീട്ടിലേക്ക് പോകാം ഒന്നും കഴിച്ച് കാണില്ലല്ലോ . " കയ്യിലിരുന്ന ബോക്സ് എന്റെ നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു . ഞാൻ അതെടുത്ത് അലമാരയിൽ വച്ച് വീടും പൂട്ടി വിനോദിനൊപ്പം അവന്റെ വീട്ടിലേക്ക് നടന്നു. .........

💬 Comments

View all comments