0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
" ആ ...... ഹരിയേട്ടാ ..... ഇത് എപ്പൊ എത്തി എന്താ വന്നിട്ട് ഞങ്ങളെ വിളിക്കാത്തെ ....." വീടിന്റെ മുറ്റത്ത് നിന്ന ശ്രീവിദ്യ ഞാൻ വരുന്നത് കണ്ട പാടെ എന്റെ അടുത്തേക്ക് ഓടി വന്ന് എന്നോട് തിരക്കി . " എത്തിയപ്പോ ഇന്നലെ രാത്രിയായി ശ്രീ..... പിന്നെ നിങ്ങളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി . " ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. ഞാൻ നേരെ വിനോദിന്റെ വീടിനകത്തേക്ക് കയറി ..... " ആ മോനേ എപ്പോ എത്തി. " അടുക്കളയിൽ നിന്ന് വന്ന വിനോദിന്റെ അമ്മ എന്നോട് ചേദിച്ചു. " ഇന്നലെ രാത്രി എത്തി ആന്റി . " " ആ അമ്മേ .... ഇവൻ കാറ് തിരിച്ച് എടുത്തിട്ടുണ്ട് നാളെ പോകാൻ വണ്ടിയായി . നമുക്ക് നാളെ പോകാൻ കാറ് കൊണ്ട് വരാൻ പറഞ്ഞ ചേട്ടനോട് വരണ്ട എന്ന് വിളിച്ച് പറയാൻ അച്ഛനോട് പറയണേ .. " വിനോദ് ഉടനെ ആന്റിയോട് പറഞ്ഞു . പുറത്തു നിന്ന് വന്ന വിനോദിന്റെ അച്ഛനും എന്നോട് ഒരു പാട് കാര്യം സംസാരിച്ചു . ജോലിയുടെ കാര്യവും എന്റെ മാറ്റവും എല്ലാം കണ്ട് ദിനേശൻ മാമൻ എന്റെ തോളിൽ കൈവച്ചു പറഞ്ഞു .
" നന്നായി മോനേ ..... എനിക്കിപ്പോഴാ സന്തോഷമായത്. " വിനോദിന്റെ അച്ഛൻ അതും പറഞ്ഞ് അകത്തേക്ക് പോയി .... ഞാൻ അവിടുന്ന് കാപ്പിയൊക്കെ കഴിച്ച് തിരിച്ച് വീട്ടിൽ വന്ന് പിറ്റന്നത്തേക്ക് കൊണ്ടു പോകാനുള്ള ബാഗൊക്കെ റെഡിയാക്കി വച്ചു ..... രാത്രി ഉറങ്ങാൻ നേരം മനസ്സ്

💬 Comments

View all comments