Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
മുഴുവൻ അസ്വസ്ഥമായിരുന്നു. പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ നേരം വെളുപ്പിച്ചു. അവളെ , ലക്ഷ്മിയെ എങ്ങനെ ഫെയ്സ് ചെയ്യും എന്നായിരുന്നു മനസ്സ് മുഴുവൻ. പിന്നെ എന്റെ മനസ്സ് കൈവിട്ട് പോകുമോ... എന്നുള്ള പേടിയും..
രാവിലെ എണീറ്റ് റെഡിയായി ബാഗും എടുത്ത് കാറിന്റെ ഡിക്കിയിൽ വച്ച് കാറെടുത്ത് നേരെ വിനോദിന്റെ വീട്ടിലേക്ക് തിരിച്ചു. .... കാറ് വിനോദിന്റെ വീടിനുമുന്നിൽ നിർത്തി ഞാൻ അകത്തേക്ക് കയറി .
" ആ മോനേ കാപ്പി എടുത്ത് കഴിക്ക് ഞങ്ങൾ ഇപ്പൊ റെഡിയാകാം . "
വിനോദിന്റെ അമ്മ അതും പറഞ്ഞ് റൂമിലേക്ക് പോയി . ഞാൻ ഡൈനിംങ് ടേബിളിൽ എടുത്ത് വച്ചിരുന്ന കാപ്പി എടുത്ത് കഴിക്കാൻ തുടങ്ങി .
" ആ വേഗം കഴിക്ക് ഇപ്പൊ ഇറങ്ങിയാലേ ഉച്ച കഴിയുമ്പോ അവിടെ എത്തു . "
ഷർട്ടിന്റെ കയ്യും മടക്കിക്കൊണ്ട് വിനോദ് എന്നോട് പറഞ്ഞു .
കുറച്ച് കഴിഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി ...
" എടാ കാറ് ഞാനെടുക്കണോ .... ? "
ഇറങ്ങാൻ നേരം വിനോദ് തിരക്കി .
" എന്താടാ ഞാനോടിക്കുന്നതിൽ നിനക്ക് പേടിയുണ്ടോ ? "
" എന്ത് പേടി ..... ഒന്നു പോടാ ...... "
വിനോദ് അതും പറഞ്ഞ് ചിരിച്ചു കൊണ്ട് കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി . വിനോദിന്റെ അച്ഛനും അമ്മയും ശ്രീയും പുറകിലും . ഞാൻ കാറെടുത്തു . അത്യാവശ്യം സ്പീഡിൽ തന്നെ കാറ് റോഡിലൂടെ പറപ്പിച്ചു . ഉച്ചയ്ക്ക് ഒരു ഹോട്ടലിൽ കയറി ഊണും കഴിച്ചു.
ഒരു
💬 Comments
View all comments