Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
എന്ന് ഞാൻ നിന്നെ വിളിച്ച് പറഞ്ഞപ്പോൾ പോയതാ നിന്റെ ഫ്യൂസ് .... പിന്നീട് ഞാൻ വിളിക്കുമ്പോൾ എന്നോട് വലിയ സംസാരമില്ല പിന്നെ ഒരു ഒഴിഞ്ഞ് മാറലും .
പിന്നെ ഞാൻ ഒരു പൊട്ടനാണെന്നാണോ നീ കരുതിയെ , ഇന്നലെ നിന്റെ വീട്ടിലെ ആ കുപ്പി കണ്ട് ഇതെങ്ങനെ ഇവിടെ വന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞേ നീ പണ്ട് ഒരു വർഷം മുൻപ് വാങ്ങി വച്ചത് അല്ലേ ... എടാ ആ കുപ്പി പാക്ക് ചെയ്തിട്ട് രണ്ട് മാസമല്ലേ ആയിട്ടുള്ളൂ : അതിന്റെ പുറത്തെ സ്റ്റിക്കറ് കൂടെ നോക്കിട്ട് നീ പറയാൻ കള്ളം കണ്ടുപിടിക്കേണ്ടതായിരുന്നു . പിന്നെ നിന്റെ കയിലെ ആ പത്ത് പവന്റെ മാല കൂടി കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു നിനക്ക് അവളെ പെരുത്ത് ഇഷ്ടമാണെന്ന് . എടാ പ്രേമിക്കുന്ന പെണ്ണിനല്ലാതെ ഒരാണ് മറ്റാർക്കെങ്കിലും ഇത്രയും വിലകൂടിയ ഗിഫ്റ്റ് കൊടുക്കുമോടാ പൊട്ടാ ... എന്നിട്ട് അവളോട് ഇത്രയ്ക്ക് ഇഷ്ടമായിരുന്നിട്ടും വിവാഹം നിശ്ചയിച്ചു എന്ന് ഞാൻ പറഞ്ഞിട്ടും കൂടെ എല്ലാം ഉള്ളിൽ ഒതുക്കി നടക്കുന്നു , ഇത്രയും കാലം കൂടെ നടന്ന എന്നോട് പോലും പറയാതെ .... "
വിനോദ് ഇത്രയും ഇടവിടാതെ എന്റെ മുഖത്ത് നോക്കി പറഞ്ഞ ശേഷം ഒരു ചെറിയ പിണക്കത്തോടെ മുഖം തിരിച്ച് ഇരുന്ന.
അവന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കാരണം എന്റെ ഹൃദയം നിൽക്കുമോ എന്നു പോലും എനിക്ക് തോന്നിപ്പോയി . എന്തോ ഒരു വല്ലാത്ത ഫീൽ .....
" എടാ സോറി . "
ഞാനവന്റെ തോളിൽ കൈവച്ച് പറഞ്ഞു .
" എന്തിന് ? എടാ കഴിഞ്ഞ ഒരു മാസമായി നീ തീ തിന്ന് ജീവിക്കുകയാണെന്ന് എനിക്കറിയാം ഞാൻ പറഞ്ഞ നുണ കാരണം ... പിന്നെ അത് ഒരു ചെറിയ മധുര പ്രതികാരം കൂടെയായിരുന്നു , നീ കള്ള് കുടിച്ച് നടന്നപ്പൊ ഞാനും കുറെ വേദന അനുഭവിച്ചതാ . അന്ന് ഞാൻ ആദ്യമൊക്കെ നിന്നോട് കുടിക്കരുത് എന്ന് പറഞ്ഞപ്പൊ നീ അത് അനുസരിച്ചില്ലല്ലോ അതിനുള്ള ചെറിയ ഒരു ശിക്ഷ . എടാ .... ലക്ഷ്മി എന്റെ അനുജത്തിയാ അവളെ നിന്റെ കയ്യിലേക്ക് തരുന്നതിൽ കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും ...
ഇപ്പൊ കാര്യങ്ങളൊക്കെ മനസ്സിലായല്ലോ ... പിന്നെ ഇന്ന് ഇവിടെ വന്നത് നാട്ട് നടപ്പ് അനുസരിച്ച് ഒരു പെണ്ണുകാണൽ അത്രമാത്രം .
💬 Comments
View all comments