Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
ഞാനും വിനോദും ഇരിപ്പ് പിടിച്ചു. പുറത്ത് നിന്ന് വിനോദിന്റെ അച്ഛനും ലക്ഷ്മിയുടെ അച്ഛനും അകത്ത് കയറി വന്നു . വിനോദ് എണീറ്റ കൂട്ടത്തിൽ ഞാനും എണീറ്റു .
" ഇരിക്ക് മോനേ ... "
ഉടനെ തന്നെ ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു .
" ഹരി അല്ലേ .... ലക്ഷ്മി പറഞ്ഞ് അറിയാം .... "
ഉടനെ തന്നെ അയാൾ പറഞ്ഞു...
" എന്താ അങ്കിളെ ഒരുക്കങ്ങളൊന്നും ആയില്ലേ.... ആട്ടേ .... കല്യാണപെണ്ണ് എവിടെ .... ? "
മനസ്സ് നീറുകയാണെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ചിരിച്ചുകൊണ്ട് ഞാൻ കാര്യങ്ങൾ അന്വേഷിച്ചു.
" കല്യാണപ്പെണ്ണോ എന്താ മോനേ ... മോൻ പറയുന്നതൊന്നും മനസ്സിലാകുന്നില്ല .... "
ഉടനെ തന്നെ ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു.
" ഇവൻ ഇത് ചളമാക്കും ... നീ എണീറ്റ് വന്നേ .... ചെറിയച്ചാ.... ഞങ്ങൾ ഇപ്പം വരാം ഒരു അരമണിക്കൂർ . "
വിനോദ് അതും പറഞ്ഞ് സെറ്റിയിൽ നിന്ന് എണീറ്റ് എന്നെയും വലിച്ചോണ്ട് പുറത്തിറങ്ങി. ഞാൻ നോക്കിയപ്പോൾ ശ്രീവിദ്യ അകത്ത് നിന്ന് വാ പൊത്തി ചിരിക്കുകയാണ് . എനിക്കാണെങ്കിൽ ഒന്നും മനസ്സിലാകുന്നില്ല .....
' ദൈവമേ ഇത് എനിക്ക് വട്ടായതാണോ അതൊ എല്ലാർക്കും വട്ടായോ .... '
ഞാൻ മനസ്സിൽ ഓർത്തു .
" എടാ എങ്ങോട്ടോ .... ? "
എന്നെയും വലിച്ചോണ്ട് വേഗത്തിൽ നടക്കുന്ന വിനോദിനോട് ഞാൻ ചോദിച്ചു.
" നീ ....വാ പറയാം. "
വിനോദ് അതും പറഞ്ഞ് നടക്കുകയാണ് . അവസാനം
💬 Comments
View all comments