0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
ആ നടത്തം ചെന്ന് അവസാനിച്ചത് ആ കുളക്കരയിലാണ്. വിനോദ് നേരെ ചെന്ന് താഴെയുള്ള ഒരു പടിക്കെട്ടിൽ ഇരിപ്പ് പിടിച്ചു. " നീ എന്താ എന്നെ കാഴ്ച കാണാൻ കൊണ്ടു വന്നതാണോ .... എന്താടാ ലക്ഷ്മിയുടെ അച്ഛൻ അങ്ങനെ പറയുന്നേ .... എനിക്കൊന്നും മനസ്സിലാകുന്നില്ല . അതോ മകളുടെ വിവാഹ കാര്യം അങ്ങേര് അറിഞ്ഞില്ലേ ...... ? " ഞാനിതൊക്കെ ചോദിക്കുമ്പോഴും വിനോദ് താഴത്തെ പടിക്കെട്ടിൽ തലകുനിച്ച് ഇരിക്കുകയാണ് ....
" എടാ എന്താ ? " ഞാനതും ചോദിച്ചു കൊണ്ട് പടവുകൾ ഇറങ്ങി അവന്റെ അടുത്ത് എത്തി . അവന്റെ തലപിടിച്ച് പൊക്കി നോക്കിയപ്പോൾ അവൻ ഇരുന്ന് വാ പൊത്തി ചിരിക്കുകയാണ്. " എന്താടാ നിനക്ക് വട്ടായാ ..... " നടക്കുന്നതൊന്നും മനസ്സിലാകാതെ ഞാനവനോട് ചോദിച്ചു. " എടാ വട്ട് എനിക്കല്ല നിനക്കാ .... എടാ അവൾക്ക് കല്യാണമൊന്നും ആയിട്ടില്ല ഞാൻ നുണ പറഞ്ഞതാ .... " ചിരി അടക്കി കൊണ്ട് അവൻ പറഞ്ഞു . പക്ഷെ ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം ഒപ്പം ഒരുപാട് ചോദ്യങ്ങളും ഉയർന്നു. " എന്തിന് ? " ഞാനവനോട് ചോദിച്ചു. " നീ ഇവിടെ ഇരിക്ക് പറയാം. " വിനോദ് അതും പറഞ്ഞ് എന്നെ പിടിച്ച് അവന്റെ അടുത്ത് ഇരുത്തി . " എടാ ഇന്നുവരെ ഞാൻ നിന്നോട് ഇത്തരത്തിൽ നുണ പറഞ്ഞിട്ടില്ല . ഇപ്പൊ പറഞ്ഞെങ്കിൽ തന്നെ അതിന് കാരണവുമുണ്ട് . " " എടാ ..... ആ കാരണമാ ഞാൻ ചോദിച്ചത് "

💬 Comments

View all comments