Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
ഞാനവനോട് പറഞ്ഞു.
" പറയാം നീ ദൃതി പിടിക്കാതെ .... എടാ രണ്ട് മാസം മുൻപാ ചെറിയച്ഛൻ ഗൾഫിലെ ജോലിയൊക്കെ ഉപേക്ഷിച്ച് ഇവിടെ എത്തിയത് എങ്ങനെയെങ്കിലും ലക്ഷ്മിയുടെ വിവാഹം നടത്താൻ വേണ്ടി. അവൾക്ക് വേണ്ടി വിവാഹം ആലോചിച്ച് തുടങ്ങിയപ്പോഴാ ലക്ഷ്മി ചെറിയമ്മയോട് പറഞ്ഞത് അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് .....
അവൾ അത് ചങ്കൂറ്റത്തോടെ തുറന്ന് പറഞ്ഞെങ്കിൽ നിന്നെ അവൾക്ക് അത്രയ്ക്ക് അസ്ഥിക്ക് പിടിച്ചതു കൊണ്ടാവില്ലേ ....... മ് ...... ചെറിയമ്മ അത് എന്നെ വിളിച്ച് പറഞ്ഞു . ഞാൻ ചോദിച്ചപ്പോൾ ചെറിയച്ചനും ചെറിയമ്മയ്ക്കും നൂറ് വട്ടം സമ്മതം . പിന്നെ ഉള്ളത് ജാതക പ്രശ്നവും നിനക്ക് അവളെ വിവാഹം ചെയ്യാൻ ഇഷ്ടമാകുമോ എന്നുള്ളതുമായിരുന്നു.
ഞാൻ ഈ വിവരം വിളിച്ച് വീട്ടിൽ അമ്മയോട് പറഞ്ഞു . അമ്മയും ശ്രീയും കൂടെ നിന്റെ വീട് അരിച്ച് പെറുക്കി നോക്കിയപ്പോൾ എവിടെന്നോ നിന്റെ ജാതകം കിട്ടി . അച്ഛൻ അതും കൊണ്ട് ഇവിടെ വന്ന് ഇവിടത്തെ ഏതോ ജോത്സ്യനെ കാണിച്ചപ്പോൾ അല്ലെ അറിയുന്നത് നിന്റെ ജാതകം അത് വേറെ ലവെലാണെന്ന് . എടാ നിനക്ക് ദീർഘായുസ്സാ മരണം അടുക്കത്തില്ല, അതു കൊണ്ടാ അന്ന് അത്രയും വലിയ അപകടമുണ്ടായിട്ടും കൂടെ നീ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് . ലക്ഷ്മിക്ക് ഒരു ഭർത്താവ് യോഗമുണ്ടെങ്കിൽ അത് നീയുമായിട്ടായിരിക്കുമെന്നാ ആ ജോത്സ്യൻ പറഞ്ഞ് .....
പിന്നെയുള്ളത് നിന്റെ ഇഷ്ടം അറിയൽ എന്നുള്ളതായിരുന്നു . നേരെ തുറന്ന് നിന്നോട് ചോദിച്ചാൽ നീ കിടന്ന് ഉരുണ്ട് കളിക്കും എന്ന് എനിക്കറിയാം അതുകൊണ്ടല്ലേ ഞാനീ നാടകം കളിച്ചത്. ലക്ഷ്മിക്ക് വിവാഹം ഉറപ്പിച്ചു
💬 Comments
View all comments