Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
കഴിച്ച് മുണ്ടും ഷർട്ടും ഇട്ട് വിനോദിന്റെ മുൻപിൽ ഇരുന്നതേ എനിക്ക് ഓർമ്മ ഉള്ളൂ അവൻ മേക്കപ്പ് എന്നും പറഞ്ഞ് എന്റെ മുഖത്ത് എന്തൊകെയോ തേച്ച് പിടിപ്പിച്ച് ,കുറച്ച് കഴിഞ്ഞ് ഞാൻ കണ്ണാടിയിൽ നോക്കിയപ്പോ കുറച്ച് കൂടി ഭംഗിയൊക്കെ എന്റെ മുഖത്ത് വന്നു എന്ന് എനിക്ക് മനസ്സിലായി. ക്ഷേത്രത്തിലേക്ക് പോകാൻ സമയമായപ്പോൾ ഞങ്ങൾ വീടിന്പുറത്ത് ഇറങ്ങി . ഞാൻ ചുറ്റും നോക്കിയെങ്കിലും പുറത്ത് ഞങ്ങളല്ലാതെ മറ്റാരും ഇല്ലായിരുന്നു .
" എടാ അവരൊക്കെ അൽപ്പം മുൻപ് ക്ഷേത്രത്തിലേക്ക് തിരിച്ചു , നീ വന്ന് വണ്ടിയിൽ കയറ് . "
ഞാൻ ചുറ്റും നോക്കുന്നത് കണ്ട് കാര്യം മനസ്സിലായ വിനോദ് പറഞ്ഞു . വിനോദ് കാറെടുത്തു , ഒരു പത്ത് മിനിട്ട് യാത്ര ചെയ്തപ്പോഴേക്കും കാറ് ഒരു ക്ഷേത്രത്തിനടുത്ത് എത്തി . ഒരു ചെറിയ ദേവീ ക്ഷേത്രം , വിനോദ് എന്നെയും കൂട്ടി നടന്ന് എന്നെ കതിർമണ്ഡപത്തിലിരുത്തി . ഏതാനം കുറച്ച് ആൾക്കാർ മാത്രം , പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ പറയുകയാണ് . എന്റെ നെഞ്ച് ഒരു പെരുമ്പറ മുഴങ്ങുന്ന ശബ്ദത്തോടെ പിടയ്ക്കുകയാണ് സന്തോഷവും അതിലുപരി ടെൻഷനും . എന്റെ അവസ്ഥ മനസ്സിലാക്കിയ വണ്ണം ഒന്നുമില്ല എന്ന രീതിയിൽ വിനോദ് കണ്ണടച്ചു കാണിച്ചു .
അൽപം കഴിഞ്ഞപ്പോൾ ഞാൻ വാങ്ങി നൽകിയ ചുവന്ന പട്ടുസാരിയണിഞ്ഞ് ആഭരണമൊക്കെ ഇട്ട് പൂവൊക്കെ ചൂടി സക്ഷാൽ ലക്ഷ്മീ ദേവി കണക്കെ ലക്ഷ്മി എന്റെ അടുത്തേക്ക് നടന്നടുത്തു. ആരൊക്കെയോ ചേർന്ന് അവളെ എന്റെ അടുത്ത് ഇരുത്തി . അവൾ എന്റെ മുഖത്തേക്ക് പുഞ്ചിരി തൂകി കൊണ്ട്
💬 Comments
View all comments