0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
എടാ ലക്ഷ്മിയെ ഒന്ന് കാണാൻ പറ്റുമോ, ഒന്ന് സംസാരിക്കാൻ . " ഞാൻ വിനോദിനോട് തിരക്കി " എടാ അത് ..... അവിടെ അവളുടെ ബന്ധുകളൊക്കെ വന്നിട്ടുണ്ട് .... നീ ഈ ഒരു ദിവസം കൂടെ ക്ഷമിക്ക് ... " വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു . ഞാൻ ഫോണെടുത്ത് ലക്ഷ്മിയെ വിളിച്ചു . ബല്ല് കേട്ടെങ്കിലും കോൾ എടുത്തില്ല . വീണ്ടും വിളിച്ചു. " ഹലോ " ലക്ഷ്മിയുടെ ആ ശബ്ദം എന്റെ കാതുകളിൽ കേട്ടു. " ലക്ഷ്മി ഞാൻ ഇവിടെ എത്തി തന്നെ ഒന്ന് കാണാൻ പറ്റുമൊ ..... " " സോറി ഹരിയേട്ടാ . ചേട്ടൻ വന്നത് ഞാൻ അറിഞ്ഞു . ചില ആന്റിമാരൊക്കെ വന്നിട്ടുണ്ട് എന്നെ ഇടം വലം തിരിയാൻ സമ്മതിക്കുന്നില്ല . ഞാൻ ഫോൺ വയ്ക്കുവാണേ...'' ലക്ഷ്മി അതും പറഞ്ഞ് കോൾ കട്ടു ചെയ്തു . വിനോദ് പറഞ്ഞതു പോലെ ഇന്നൊരു ദിവസം കൂടി .... ഇടയ്ക്ക് ലക്ഷ്മിയുടെ അച്ഛൻ എന്റെ അടുത്ത് വന്ന് കാര്യങ്ങളൊക്കെ തിരക്കി. എന്റെ ഭാഗത്ത് ബന്ധുക്കൾ ഇല്ലാത്തതു കൊണ്ട് ലക്ഷ്മിക്ക് വാങ്ങിയ വിവാഹവസ്ത്രങ്ങളും മറ്റും വിനോദും അവന്റെ അച്ഛനും അമ്മയും ശ്രീയും കൂടി ലക്ഷ്മിയുടെ വീട്ടിൽ കൊണ്ട് കൊടുത്തു. രാത്രി ഉറങ്ങാൻ നേരം ഞാൻ ഏറെ സന്തേഷവാനായിരുന്നു. ആ രാത്രി ഞാൻ വർഷങ്ങൾക്ക് ശേഷം മനസ്സ് നിറഞ്ഞ സന്തോഷത്തിൽ ഉറങ്ങി. രാവിലെ എല്ലാ വിവാഹ വീട്ടിലെയും പോലെ ബഹളം കേട്ടാണ് ഞാൻ ഉണർന്നത് . കുളി കഴിഞ്ഞ് എങ്ങനെയോ ഒരു വിധത്തിൽ കുറച്ച് കാപ്പിയും

💬 Comments

View all comments