Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
നമുക്ക് ഇറങ്ങണ്ടെ "
വിനോറിന്റെ ശബ്ദം ഉച്ചത്തിൽ കേട്ടു . ഞാൻ വേഗം തന്നെ ലക്ഷ്മിയോട് യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി.
അങ്ങനെ കല്യാണ ഒരുക്കങ്ങൾ ദൃതിയിൽ തന്നെ നടന്നു . എനിക്ക് പിന്നെ ക്ഷണിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അങ്ങനെ ഇല്ലാത്തതുകൊണ്ട് ആ തിരക്കിൽ നിന്നും ഞാൻ രക്ഷപ്പെട്ടു . പിന്നെ എന്റെ മനസ്സിലും വിവാഹം ചെറിയ രീതിയിൽ മതി എന്ന ആഗ്രഹം തന്നെയാണ് ഉണ്ടായിരുന്നത് . എന്നും ലക്ഷ്മിയുമായുള്ള ഫോൺ വിളി തകൃതിയിൽ തന്നെ നടന്നു . അങ്ങനെ ആ രണ്ടാഴ്ച വേഗത്തിൽ കടന്നു പോയി . എന്റെ വീട്ടിൽ നിന്നും ലക്ഷ്മിയുടെ വീട്ടിലേക്ക് കുറച്ച് അധികം ദൂരമുള്ളതു കൊണ്ട് കല്യാണത്തിന്റെ തലേ ദിവസം ഞാനും വിനോദും കൂടെ വിനോദിന്റെ നാട്ടിലേക്ക് തിരിച്ചു . വിനോദിന്റെ അച്ഛനും അമ്മയും സഹോദരിയും രണ്ട് ദിവസം മുൻപേ തന്നെ അങ്ങോട്ട് പോയിരുന്നു .
..........
വൈകുന്നേരം ആയപ്പോഴേക്കും എന്റെ കാറ് ആ സുന്ദരമായ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. ഞാൻ എന്റെ കാറ് വിനോദിന്റെ വീടിനു മുന്നിൽ നിർത്തി. ലക്ഷ്‌മിയുടെ വീട്ടിൽ ചില ബന്ധുകളൊക്കെ നിൽപ്പുണ്ട്, അവർ എന്നെ നോക്കി എന്തൊക്കെയോ അടക്കം പറയുകയാണ് . ലക്ഷ്മിയുടെ വീടൊക്കെ ചെറുതായി ഒന്ന് ഒരുക്കിയിട്ടുണ്ട്. ഞാൻ കാറിൽ നിന്നും ഇറങ്ങിയതും ശ്രീ ഓടി എന്റെ അടുത്ത് വന്നു.
" എന്താ ഹരിയേട്ടാ വൈകിയത് "
" വീട്ടിൽ നിന്ന് വൈകിയാ ഇറങ്ങിയത് ശ്രീ....''
" എടാ വാ "
വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി വിനോദിന്റെ വീട്ടിലേക്ക് കയറി .
"
💬 Comments
View all comments