0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
എന്നാൽ ശരി മോനേ ഞാൻ വിനോദിന്റെ അച്ഛനോട് കൂടെ സംസാരിക്കട്ടെ ... " ഞങ്ങൾ അത്രയും സംസാരിച്ച ശേഷം ഞാൻ റൂമിലേക്ക് പോയി . പിന്നീടുള്ള കാര്യങ്ങൾ വേഗത്തിലായിരുന്നു . അവർ തന്നെ വിവാഹ തിയതി നിശയിച്ചു , ഇനി വെറും രണ്ടാഴ്ച മാത്രം . ഒരുക്കങ്ങളും മറ്റും ഉള്ളതുകൊണ്ട് പിറ്റെന്ന് രാവിലെ തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിക്കേണ്ടതുണ്ടായിരുന്നു . .......
" ശ്രീ ...... ലക്ഷ്മിയോട് ഒന്ന് വീടിന് പുറകിലേക്ക് വരാൻ പറ എനിക്കൽപ്പം സംസാരിക്കാനുണ്ട്. " ഞാൻ ശ്രീ വിദ്യയോട് പറഞ്ഞു " ഉം.. ഇപ്പൊ എന്റെ ഹെൽപ്പ് വേണം ല്ലേ ഇന്നലെ എന്റെ ചെവി പിടിച്ച് തിരിച്ചതോ ? " " എടീ അത് വെറുതെ ചെയ്തതല്ലേ , ഒന്നു പോയി പറ എന്റെ ശ്രീ " " ശരി ഞാൻ പറയാം " ശ്രീ വിദ്യ അതും പറഞ്ഞ് ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി ഞാൻ പതിയെ നടന്ന് വീടിന് പുറക് വശത്തേക്ക് നീങ്ങി. കുറച്ച് നേരം നിന്നപ്പോൾ ലക്ഷ്‌മി പുറക് വശത്തെ വാതിൽ തുറന്ന് വന്നു. " എന്താ ഹരിയേട്ടാ.... " " ഒന്നുമില്ല ലക്ഷ്മി തന്നോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി ഇനി രണ്ടാഴ്ച കഴിഞ്ഞല്ലേ കാണാൻ പറ്റൂ വിവാഹത്തിന്റെ അന്ന് . " ഞാനത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. " ഞങ്ങൾ അൽപ്പം കഴിഞ്ഞ് ഇറങ്ങും ഞാൻ ഫോണിൽ വിളിച്ചോളാം. " " ശരി ഹരിയേട്ടാ .... " " ഹരീ നീ എവിടെയാ

💬 Comments

View all comments