Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
ഇതാ .... എന്ത് വേണേലും സംസരിച്ചോ .... ഹരി ഞാൻ റൂമിൽ ഉണ്ടാകും . "
വിനോദ് അതും പറഞ്ഞ് എന്നെ ലക്ഷ്മിയുടെ അച്ഛന്റെ മുൻപിൽ നിർത്തിയ ശേഷം വീടിന്റെ അകത്തേക്ക് പോയി .
" മോനേ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് , "
" അതിനെന്താ അങ്കിളേ .... "
" മോൻ എന്നെ ലക്ഷ്മി വിളിക്കുന്നതു പോലെ അച്ഛാ എന്നു വിളിച്ചാൽ മതി . മോൻ എനിക്ക് മരുമകനല്ല മകനാ ...".
" ശരി അച്ഛാ . "
" മോനേ .... ഏതൊരു പെൺമക്കളുള്ള അച്ഛനും സ്വപ്നം കാണുന്നത് മകളെ നല്ല ഒരുവന്റെ കയ്യിൽ പിടിച്ച് കൊടുക്കണമെന്നാ . എന്റെ മോളുടെ വിവാഹം പലതവണ മുടങ്ങിയപ്പോൾ എന്റെ മനസ്സ് ഒരുപാട് വേദനിച്ചതാ .... പക്ഷെ ദൈവം വലിയവനാ അവൾക്ക് ഇഷ്ടപ്പെട്ട മോനെ തന്നെ എന്റെ മോൾക്ക് ലഭിച്ചില്ലേ .... മോനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . "
" അച്ഛാ നന്ദി പറയേണ്ടത് ഞാനാണ് ..... അച്ഛന്റെ മോളും വിനോദും കൂടെയാ എന്നെ മാറ്റിയെടുത്തത് . എനിക്ക് ലക്ഷ്മിയെ ഇഷ്ടമാണ് അവൾക്ക് എന്നെയും അതു മതിയെനിക്ക് ... "
" മോന് സമ്മതമെങ്കിൽ മോൻ തിരിച്ച് പോകുന്നതിനു മുൻപ് വിവാഹം നടത്തണമെന്നാ എന്റെ ആഗ്രഹം. ഇവിടുത്തെ ക്ഷേത്രത്തിൽ വച്ച് അധികം ആർഭാടമൊന്നുമില്ലാതെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് . എന്താ മോന്റ അഭിപ്രായം . "
" എനിക്ക് എതിരഭിപ്രായമൊന്നുമില്ല അച്ഛാ എല്ലാം അച്ഛന്റെ ഇഷ്ടം പോലെ ... "
"
💬 Comments
View all comments