Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
" താനെന്തിനാ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് കരയുന്നേ... ഇനി അത് ഓർക്കരുത് . "
ഞാനതും പറഞ്ഞ് അവളുടെ മുഖത്തെ കണ്ണുനീർ തുള്ളികൾ എന്റെ വിരലുകം കൊണ്ട് ഒപ്പി എടുത്തു.
കുളത്തിലെ വെള്ളത്തിലേക്ക് എന്തോ ശക്തമായി വന്ന് പതിച്ച് നിശ്ചലമായി കിടന്ന വെള്ളത്തിൽ ഓളങ്ങൾ രൂപപ്പെട്ടു . ആ ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കി . മുകളിലത്തെ പടവിൽ ഞങ്ങളെയും നോക്കി വിനോദ് നിൽക്കുകയാണ് . അവൻ ഞങ്ങളെ പറ്റിക്കാനായി കല്ല് എടുത്ത് വെള്ളത്തിലേക്ക് എറിഞ്ഞതാണ് . ഒരു അവിഞ ചിരിയുമായാണ് പുള്ളികാരന്റെ നിൽപ്പ്. അവനെ കണ്ടതും എന്റെ കൈക്കുള്ളിൽ ഇരുന്ന അവളുടെ കൈകൾ വലിച്ചെടുത്ത് ചാടി എണീറ്റ് ചെറിയ ചമ്മലോടെ നിൽക്കുകയാണ് ലക്ഷ്മി .
" എന്തോന്നാടാ ഇത് , മനസിലെ ഇഷ്ടം അന്നേ തുറന്ന് പറഞ്ഞിരുന്നേൽ എന്നേ നിനക്ക് ഇവളെ നിന്റെ വീട്ടിൽ കയറ്റാമായിരുന്നു . എന്നിട്ട് എന്റെ കണ്ണ് തെറ്റിയ സമയം രണ്ടും കൂടെ ഇവിടെ വന്നിരുന്ന് സെന്റി അടിക്കുന്നു. നിന്നെ അവിടെ അമ്മ അന്വേഷിക്കുന്നു ചെല്ല് ലക്ഷ്മി ..."
അവൻ അത് പറഞ്ഞതും പടിക്കെട്ടുകൾ ഓടിക്കയറി എന്നെ നോക്കി ചിരിച്ച ശേഷം ലക്ഷ്മി വീട്ടിലേക്ക് ഓടി ....
" എടാ വാ.... ചെറിയച്ഛന് നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന് ... എന്തായാലും പുള്ളിക്കാരൻ ഭയങ്കര ഹാപ്പിയാ .... "
അതും പറഞ്ഞ് വിനോദ് എന്റെ തോളിലൂടെ കൈ ഇട്ടു ഞങ്ങൾ പതിയെ വീട്ടിലേക്ക് നടന്നു.
എന്നെയും കാത്ത് ലക്ഷ്മിയുടെ അച്ഛൻ വീടിന്റെ മുൻവശത്ത് തന്നെ നിൽപ്പുണ്ട്.
" ചെറിയച്ചാ
💬 Comments
View all comments