0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
ഇഷ്ടമാകില്ല എന്ന് തോന്നിയത് കൊണ്ടാ ഞാൻ എന്റെ ഇഷ്ടം മനസ്സിൽ സൂക്ഷിച്ചത് . പക്ഷെ ഇപ്പോൾ അത് ഇങ്ങനെ വന്ന് നന്നായി അവസാനിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല .." ഞാനത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണു കളിൽ നനവ് പടർന്നിരുന്നു . " എന്താ എന്തിനാ താനിപ്പോ കരയുന്നേ ... "
" അല്ല ചേട്ടന് പേടിയുണ്ടോ ..... ജോത്സ്യൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ ഒരു പേടിയുണ്ട് അങ്ങനെ ഒരു ഭാഗ്യക്കേട് എന്റെ ജാതകത്തിൽ ഉണ്ട് . " " എനിക്ക് ഒരു പേടിയും ഇല്ല , ഒരിക്കൽ സ്വയം നശിച്ച് മരിക്കാൻ തീരുമാനിച്ചവനാ ഞാൻ . ആ എന്നെ നിങ്ങൾ എല്ലാവരും കൂടെ മാറ്റിയെടുത്തു. പക്ഷെ തന്നെ നഷ്ടപെടുമെന്ന് തോന്നിയപ്പോൾ ഞാൻ വീണ്ടും ആ ദു:ശീലത്തിലേക്ക് മടങ്ങി പോകുമോ എന്നു പോലും പേടിച്ചു. ഇനി അങ്ങനെയൊന്ന് ഉണ്ടാകില്ല . തന്റെ ജാതകപ്രശ്നം കാരണം എനിക്ക് മരണമാണ് ദൈവം വിധിച്ചിരിക്കുന്നത് എങ്കിൽ ഞാൻ അതിലും സന്തുഷ്ടനാണ് കാരണം ഒരു നിമിഷമെങ്കിലും താൻ ഞാൻ കെട്ടിയ താലി കഴുത്തിൽ അണിയുമല്ലോ, ഒരു നിമിഷമെങ്കിലും താൻ എന്റെ ഭാര്യ ആകുമല്ലോ ......" ഞാനത് പറഞ്ഞ്പ്പോൾ തന്നെ അവൾ അവളുടെ കൈ കൊണ്ട് എന്റെ വാ പൊത്തി. " ഇല്ല ചേട്ടാ ... മനസ്സിലെ പേടി കൊണ്ട് ചോദിച്ച് പോയതാ , ചേനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല , മരണത്തിലും ഞാനും ഒപ്പം ഉണ്ടാകും . " അവൾ അതു പറഞ്ഞപ്പോൾ കണ്ണിലെ നനവ് നിറഞ്ഞ് കവളിലൂടെ ഒഴുകാൻ തുടങ്ങി .

💬 Comments

View all comments