Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
പുറത്തേക്ക് ഇറങ്ങി വിനോദിനെ അവിടെയൊന്നും കണ്ടില്ല റൂമിലായിരിക്കും . എന്നെ കണ്ടാൽ എങ്ങോട്ടാ എന്നുള്ള ചോദ്യം ഉറപ്പാ . ഞാൻ പതിയെ ആരും കാണാതെ വീടിന്റെ പുറക് വശം വഴി പാടവരമ്പിലൂടെ ആ കുളക്കരയിലേക്ക് പോയി . പതിയെ ശബ്ദ്മുണ്ടാക്കാതെ നടന്ന് ഞാനവിടെ എത്തിയപ്പോൾ താടിക്ക് കൈയ്യും കൊടുത്ത് താഴത്തെ പടിക്കെട്ടിൽ ദൂരത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന ലക്ഷ്മിയെയാണ് ഞാൻ കണ്ടത് . സാരിയൊക്കെ മാറ്റി ഇപ്പൊ ഒരു ചുരിദാറാണ് വേഷം .
" എന്താ കാത്തിരുന്ന് മുഷിഞ്ഞോ ...... ?"
ഞാൻ പതിയെ മുകളിൽ നിന്ന് അവളെ നോക്കി കൊണ്ട് ചോദിച്ചു.
ഒരു നാണം നിറഞ്ഞ ചിരിയോടെ പെട്ടെന്ന് അവൾ എന്നെ തിരിഞ്ഞ് നോക്കി. ഞാൻ നടന്ന് അവളുടെ അടുത്ത് ചെന്നിരുന്നു.
" എന്ത് പറയണം എന്നെനിക്ക് അറിയില്ല പക്ഷേ .... "
ഞാൻ പറഞ്ഞ് നിർത്തി ...
" ഹരിയേട്ടാ എനിക്ക് ഒന്ന് മാത്രം അറഞ്ഞാൽ മതി എന്നെ ഇഷ്ടമാണോ ..... ? അതിന്റെ ഉത്തരം ചേട്ടന്റെ നാവ് കൊണ്ട് തന്നെ എനിക്ക് കേൾക്കണം ..... "
അവൾ അത് എന്നെ നോക്കി പറഞ്ഞപ്പോൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു തിളക്കം ഞാനവളുടെ കണ്ണുകളിൽ കണ്ടു.
ഞാൻ അവളുടെ കൈകൾ കോർത്ത് പിടിച്ചു .
" ഒത്തിരി ഇഷ്ടമാണ് എനിക്ക് തന്നെ . അന്ന് ആദ്യമായി കണ്ടപ്പോൾ മനസ്സിൽ കയറി കൂടിയതാണ് ഈ മുഖം , പക്ഷെ അത് ഒരു പ്രണയമായി മാറിയത് എപ്പോഴെന്ന് എനിക്ക് അറിയില്ല . തനിക്ക് എന്റെ കൂടെ ജീവിക്കാൻ
💬 Comments
View all comments