0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 1.3K
ഉമ്മറത്തു തന്നെ ലക്ഷ്മിയുടെ  അമ്മ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു . ഞാൻ ബൈക്ക് നിർത്തിയതും ലക്ഷ്മി ചാടി  ഇറങ്ങി ... " വാ മോനേ കഴിച്ചിട്ട് പോകാം ." ഞാൻ ബൈക്ക് പോർച്ചിൽ കയറ്റി വച്ചതും ലക്ഷ്മിയുടെ അമ്മ പറഞ്ഞു. " ഇപ്പൊ വേണ്ട ആന്റി ഞങ്ങൾ കഴിച്ചു. ശരി....." ഞാനതും പറഞ്ഞ് വീട്ടിലേക്ക് നടന്നു. റൂമിൽ കയറി ഡ്രെസ് ഒക്കെ മാറി ഒരു റ്റിഷർട്ടും പേന്റും ഇട്ട് കട്ടിലിൽ കയറി കിടന്നു. ഫോണെടുത്ത് ഗ്യാലറി ഓപ്പൺ ആക്കിയപ്പോൾ കണ്ടത് കുറച്ച് ഫോട്ടോകളാണ് അന്ന് വീട്ടുകാരോടൊപ്പം പുറത്തു പോയപ്പോൾ എടുത്ത ഫോട്ടോകൾ . അന്ന് അത്രയും സന്തോഷിച്ചപ്പോൾ അറിഞ്ഞില്ലല്ലോ ഇത്രയും വലിയ ദുഃഖം എനിക്ക് ദൈവം തരുമെന്ന് .ഞാൻ കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുടച്ചുമാറ്റി... ശരീരത്തിൽ മുഴുവൻ നല്ല കുളിര് പോലെ ഞാൻ പുതപ്പും വലിച്ച് മൂടി കട്ടിലിൽ കയറി കിടന്നു.
............... "ഹരിയേട്ടാ എന്താ ... എന്തു പറ്റി .......? എണീക്ക് ....." ലക്ഷ്മിയുടെ വിളികേട്ടാണ്  ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത് . കണ്ണിലൂടെയും മൂക്കിലൂടെയും ചൂട് ആവി പറക്കുന്നു. ശരീരം മുഴുവൻ തണുത്ത് വിറയ്ക്കുകയാണ് , ശരീരമാകെ ചെറിയ വേദനയും ഉണ്ട് . ഞാൻ കട്ടിലിൽ തന്നെ കിടന്നു . ലക്ഷ്മി പതിയെ അവളുടെ കൈ എന്റെ നെറ്റിയിൽ വച്ചു. " ഭഗവതീ .... നല്ല പനിയുണ്ടല്ലോ ...... ഞാൻ ദാ വരുന്നു .... " ലക്ഷ്മി അതും പറഞ്ഞ് പുറത്തേക്ക് ഓടി . ഉടനെ തന്നെ ലക്ഷ്മി അവളുടെ അമ്മയെയും കൂട്ടി വന്നു

💬 Comments

View all comments