0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 461
ഇറങ്ങി. " പോട്ടേ ആന്റി " " പോയിട്ട് വരാമെന്ന് പറ മോനേ " ഞാൻ ലക്ഷ്മിയുടെ മുഖത്ത് നോക്കി ചിരിച്ചു പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു. ഒരു മറുപടി കണക്കെ അവളും പുഞ്ചിരിച്ചു . ബൈക്കിൽ ഞങ്ങൾ ദൂരത്തേക്ക് പോകുമ്പോഴും ആ കണ്ണുകൾ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു. ............. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി . അവിടുന്ന് വന്നതിൽ പിന്നെ ലക്ഷ്മിയുടെ ഓർമ്മകൾ മാത്രം ബാക്കിയായി . വിസയും ടിക്കറ്റും കമ്പനി അയച്ചു തന്നു. വീടും സ്ഥലവും വിനോദിന്റെ അച്ഛന്റെ കയിൽ ഏൽപ്പിച്ച് ഞാൻ വിണ്ടും ഫ്ളൈറ്റിൽ കയറി. അപ്പോഴൊക്കെയും ഒരു ചെറിയ പ്രതീക്ഷ എനിക്കുണ്ടായിരുന്നു  അവൾ എനിക്കുള്ളതാണെന്ന്  . അങ്ങനെ വീണ്ടും ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തു . കുറച്ച് വർഷം ചെയ്ത ജോലി ആയതു കൊണ്ട് പ്രയാസമൊന്നും തോന്നിയില്ല . പൂർണ്ണമായും ഞാൻ ആ പഴയ ഹരിയായി മാറി .
അങ്ങനെ വീണ്ടും ജീവിതത്തിലെ ഒരു വർഷം കൂടി കടന്നുപോയി  ........... ഒരു ദിവസം ഉച്ചയ്ക്ക് മൊബൈൽ ബെല്ലടിച്ചപ്പോൾ ഞാൻ ഫോണെടുത്ത് നോക്കി വിനോദാണ്, വാട്സാപ്പ് വഴി വീഡിയോ കോൾ വിളിച്ചതാണ്. " എന്താടാ പതിവില്ലാതെ ഈ നേരത്ത് " ഞാനവനോട് തിരക്കി . ഇതിനിടയ്ക്ക് അവനും ഗൾഫിൽ ജോലി കിട്ടി അങ്ങോട്ട് പോയിക്കഴിഞ്ഞിരുന്നു. " എടാ ഒരു കാര്യം പറയാൻ വിളിച്ചതാ  ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ചു. അടുത്ത മാസം നീ ഒഴിവൊന്നും പറയരുത് നിർബന്ധമായും ലീവെടുത്ത് വരണം ബാക്കി ഡീറ്റെയിൽസ് പിന്നീട് അറിയിക്കാം വിവരം അറിഞ്ഞപ്പോൾ വിളിച്ചറിയിച്ചതാ ബൈ അല്പം  തിരക്കുണ്ട്. " വിനോദ് അതും പറഞ്ഞ് കോൾ കട്ടു ചെയ്തു . എനിക്കെന്തോ ഒരു മരവിപ്പായിരുന്നു അത് കേട്ടപ്പോൾ .... ജീവിതത്തിലെ അവസാന പ്രതീക്ഷയും നശിച്ചതുപോലെ ഒരു തോന്നൽ...... തുടരും  ...........

💬 Comments

View all comments