0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 460
ഒരു ദിവസം ഞാനും വിനോദും ലക്ഷ്മിയും കൂടെ ടി.വി കണ്ടിരിക്കുമ്പോഴാണ് എന്നെത്തേടി ആ ഫോൺ കോൾ വന്നത് . " ആരാടാ ഹരീ "
ഞാൻ തിരിച്ച് കസേരയിൽ വന്നിരുന്നപ്പോൾ തന്നെ വിനോദ് കാര്യം തിരക്കി . " എടാ ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന കമ്പനിയിൽ നിന്നാ . ജോലി കിട്ടി , പഴയപോസ്റ്റിലേക്ക് രണ്ടാഴ്ചയ്ക്കകം വിസയും ടിക്കറ്റും എത്തും . " ഞാനത് പറഞ്ഞപ്പോൾ എനിക്ക് ഒട്ടും സന്തോഷം ഇല്ലായിരുന്നു. " ആഹാ കൊള്ളാല്ലോ നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്ത പോലെ ... " വിനോദ്  എന്നോട് തിരക്കി .. " എടാ നാളെ നമുക്ക് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വരും അവരുടെ കമ്പനിയുടെ ഇവിടത്തെ സ്റ്റാഫിന്റെ എന്തോ ഒരു വെരിഫിക്കേഷൻ .  ഞാൻ ലീവിന് വന്നിട്ട് മടങ്ങി പോയില്ലല്ലോ അതു കൊണ്ട്  . " " ഓ അതാണ് കാരണം നിനക്ക് ഈ നാട് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടതല്ലേ അതുകൊണ്ടാ . എടാ നീ ആശിച്ച് കിട്ടിയ ജോലി അത് പോയിട്ടും വീണ്ടും കിട്ടിയില്ലേ അതോർത്ത് സന്തോഷിക്ക്. " വിനോദ് അതും പറഞ്ഞ് വീണ്ടും റ്റി വി യിലേക്ക് ശ്രദ്ധതിരിച്ചു. ലക്ഷ്മി ഒന്നും മിണ്ടാതെ ഞങ്ങൾ സംസാരിക്കുന്നതും നോക്കി ഇരിക്കുകയാണ്. " കൺഗ്രാറ്റ്സ് .  " ഞാനവളെ നോക്കിയതും ഉടനെ ചിരിച്ച് കൊണ്ട് പറഞ്ഞു. .......... രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും പഴയ അവസ്ഥ , ഉറങ്ങാൻ പറ്റുന്നില്ല . മനസ്സ് മുഴുവൻ കലങ്ങി മറിയുന്ന അവസ്ഥ . ' അവളോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞാലോ .... വേണ്ട ചിലപ്പോൾ അവൾ എന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നതെങ്കിൽ അവളിൽ നിന്നും ഇതുവരെ എന്നോട് പ്രണയമാണ് എന്ന തരത്തിലുള്ള ഒരു ഇടപെടലും ഉണ്ടായിട്ടുമില്ല .... വേണ്ട ' ഞാൻ അവസാനം തീരുമാനത്തിലെത്തി. രാവിലെ തന്നെ എണീറ്റ് കുളിച്ച് റെഡിയായി ഞാനും വിനോദും ലക്ഷ്മിയുടെ വീട്ടിലേക്ക് ചെന്നു . ഞങ്ങൾക്ക് അവൾ വിളമ്പി തന്ന കാപ്പിയും കുടിച്ച് പാക്ക് ചെയ്ത് വച്ച ബാഗും എടുത്ത് ഞങ്ങൾ

💬 Comments

View all comments