0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 459
മിസ്സ് കോൾ . ഫോൺ എങ്ങനെയോ സൈലന്റ് മോഡായി കിടക്കുവായിരുന്നു ഞാനതറിഞ്ഞതുമില്ല. ഞാൻ വിനോദിനെ തിരിച്ച് വിളിച്ചു. " ഹലോ ..... വിനോദേ ..... " " നീ ഒന്നും പറയണ്ട പുറത്തേക്ക് വാ ......." വിനോദ് അതും പറഞ്ഞ് കോൾ കട്ട് ചെയ്തു . എനിക്കൊന്നും മനസ്സിലായില്ല . ഞാൻ പുറത്തേക്ക് ചെന്നപ്പോൾ വിനോദ് പുറത്ത് നിന്ന് ലക്ഷ്മിയോട് സംസാരിക്കുകയാണ് .... " എടാ നീ എപ്പൊ എത്തി ." "  കൊള്ളാം  ഇന്നലെ അച്ഛൻ പറഞ്ഞ ആളിനെയും കണ്ട് വീട്ടിൽ എത്തി ഒരഞ്ചാറ് വട്ടം വിളിച്ചിട്ടും നീ ഫോണെടുക്കുന്നില്ല എന്താണെന്ന് അറിയാൻ ഇവളെ വിളിച്ചപ്പോഴല്ലേ നീ ഇവിടെ പനിച്ച് വിറച്ച് കിടക്കുന്നൂന്ന് അറിഞ്ഞത്. പിന്നെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടുവോ പിന്നെ പാതി രാത്രി തന്നെ ഞാൻ അവിടെന്ന് തിരിച്ചു. ഇപ്പൊ എങ്ങനെയുണ്ട്.... " " ഇപ്പൊ കുഴപ്പമില്ല പനി മാറി . " " ആ അതാ ചെറിയമ്മയുടെ വൈദ്യം ഒരു വിധം പനിയൊക്കെ പുള്ളിക്കാരി പറ പറപ്പിക്കും . ഇനി ബാക്കി സംസാരം പിന്നീട് എനിക്കൊന്ന് ഉറങ്ങണം . " വിനോദ് അതും പറഞ്ഞ് അകത്തേക്ക് പോയി , ലക്ഷ്മി അവളുടെ വീട്ടിലേക്കും . ഞാനും കട്ടിലിൽ കയറി വെറുതേ കിടന്നു . ........... " എടാ നീ പോയ കാര്യം എന്തായി . " ഞാൻ കുളത്തിന്റെ പടിക്കെട്ടിൽ ഇരുന്ന് കൊണ്ട് താഴെ വെള്ളത്തിൽ കിടന്ന് നീന്തി കുളിക്കുന്ന വിനോദിനോട് ചോദിച്ചു. " എടാ ഒരു മാസം അതിനകം എല്ലാം ശരിയാക്കാവെന്നാ അയാൾ പറഞ്ഞത് . മുൻപത്തെ പണി തന്നെ ഐ റ്റി കമ്പനിയിൽ ..... " അവൻ അതും പറഞ്ഞ്  വീണ്ടും വെള്ളത്തിൽ നീന്താൻ തുടങ്ങി. ............ അങ്ങനെ ഒന്നരയാഴ്ച വേഗം കടന്നു പോയി ഞാൻ ആ നാടും സ്ഥലവുമൊക്കെ മനസ്സിലാക്കി. കൂടുതലും സന്തോഷം നൽകിയത് ലക്ഷ്മിയുമായി സംസാരിച്ച് ഇരിക്കുമ്പോഴാണ് . ഞാൻ പൂർണ്ണമായും മദ്യപാനത്തിൽ നിന്ന് കരകയറി . ഇടയ്ക്ക് ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഞാനത് കാര്യമാക്കാറില്ല .

💬 Comments

View all comments