0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 458
വി യിലേക്ക് ശ്രദ്ധതിരിച്ചു. ലക്ഷ്മി ഒന്നും മിണ്ടാതെ ഞങ്ങൾ സംസാരിക്കുന്നതും നോക്കി ഇരിക്കുകയാണ്. " കൺഗ്രാറ്റ്സ് .  " ഞാനവളെ നോക്കിയതും ഉടനെ ചിരിച്ച് കൊണ്ട് പറഞ്ഞു. .......... രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും പഴയ അവസ്ഥ , ഉറങ്ങാൻ പറ്റുന്നില്ല . മനസ്സ് മുഴുവൻ കലങ്ങി മറിയുന്ന അവസ്ഥ . ' അവളോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞാലോ .... വേണ്ട ചിലപ്പോൾ അവൾ എന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നതെങ്കിൽ അവളിൽ നിന്നും ഇതുവരെ എന്നോട് പ്രണയമാണ് എന്ന തരത്തിലുള്ള ഒരു ഇടപെടലും ഉണ്ടായിട്ടുമില്ല .... വേണ്ട ' ഞാൻ അവസാനം തീരുമാനത്തിലെത്തി. രാവിലെ തന്നെ എണീറ്റ് കുളിച്ച് റെഡിയായി ഞാനും വിനോദും ലക്ഷ്മിയുടെ വീട്ടിലേക്ക് ചെന്നു . ഞങ്ങൾക്ക് അവൾ വിളമ്പി തന്ന കാപ്പിയും കുടിച്ച് പാക്ക് ചെയ്ത് വച്ച ബാഗും എടുത്ത് ഞങ്ങൾ ഇറങ്ങി. " പോട്ടേ ആന്റി " " പോയിട്ട് വരാമെന്ന് പറ മോനേ " ഞാൻ ലക്ഷ്മിയുടെ മുഖത്ത് നോക്കി ചിരിച്ചു പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു. ഒരു മറുപടി കണക്കെ അവളും പുഞ്ചിരിച്ചു . ബൈക്കിൽ ഞങ്ങൾ ദൂരത്തേക്ക് പോകുമ്പോഴും ആ കണ്ണുകൾ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു. ............. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി . അവിടുന്ന് വന്നതിൽ പിന്നെ ലക്ഷ്മിയുടെ ഓർമ്മകൾ മാത്രം ബാക്കിയായി . വിസയും ടിക്കറ്റും കമ്പനി അയച്ചു തന്നു. വീടും സ്ഥലവും വിനോദിന്റെ അച്ഛന്റെ കയിൽ ഏൽപ്പിച്ച് ഞാൻ വിണ്ടും ഫ്ളൈറ്റിൽ കയറി. അപ്പോഴൊക്കെയും ഒരു ചെറിയ പ്രതീക്ഷ എനിക്കുണ്ടായിരുന്നു  അവൾ എനിക്കുള്ളതാണെന്ന്  . അങ്ങനെ വീണ്ടും ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തു . കുറച്ച് വർഷം ചെയ്ത ജോലി ആയതു കൊണ്ട് പ്രയാസമൊന്നും തോന്നിയില്ല . പൂർണ്ണമായും ഞാൻ ആ പഴയ ഹരിയായി മാറി .
അങ്ങനെ വീണ്ടും ജീവിതത്തിലെ ഒരു വർഷം കൂടി കടന്നുപോയി  ........... ഒരു ദിവസം ഉച്ചയ്ക്ക് മൊബൈൽ ബെല്ലടിച്ചപ്പോൾ ഞാൻ ഫോണെടുത്ത് നോക്കി വിനോദാണ്, വാട്സാപ്പ് വഴി വീഡിയോ കോൾ വിളിച്ചതാണ്. " എന്താടാ പതിവില്ലാതെ ഈ നേരത്ത് " ഞാനവനോട് തിരക്കി . ഇതിനിടയ്ക്ക് അവനും ഗൾഫിൽ ജോലി കിട്ടി അങ്ങോട്ട് പോയിക്കഴിഞ്ഞിരുന്നു. " എടാ ഒരു കാര്യം പറയാൻ വിളിച്ചതാ  ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ചു. അടുത്ത മാസം നീ ഒഴിവൊന്നും പറയരുത് നിർബന്ധമായും ലീവെടുത്ത്

💬 Comments

View all comments