0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 457
ഇപ്പൊ കുഴപ്പമില്ല പനി മാറി . " " ആ അതാ ചെറിയമ്മയുടെ വൈദ്യം ഒരു വിധം പനിയൊക്കെ പുള്ളിക്കാരി പറ പറപ്പിക്കും . ഇനി ബാക്കി സംസാരം പിന്നീട് എനിക്കൊന്ന് ഉറങ്ങണം . " വിനോദ് അതും പറഞ്ഞ് അകത്തേക്ക് പോയി , ലക്ഷ്മി അവളുടെ വീട്ടിലേക്കും . ഞാനും കട്ടിലിൽ കയറി വെറുതേ കിടന്നു . ........... " എടാ നീ പോയ കാര്യം എന്തായി . " ഞാൻ കുളത്തിന്റെ പടിക്കെട്ടിൽ ഇരുന്ന് കൊണ്ട് താഴെ വെള്ളത്തിൽ കിടന്ന് നീന്തി കുളിക്കുന്ന വിനോദിനോട് ചോദിച്ചു. " എടാ ഒരു മാസം അതിനകം എല്ലാം ശരിയാക്കാവെന്നാ അയാൾ പറഞ്ഞത് . മുൻപത്തെ പണി തന്നെ ഐ റ്റി കമ്പനിയിൽ ..... " അവൻ അതും പറഞ്ഞ്  വീണ്ടും വെള്ളത്തിൽ നീന്താൻ തുടങ്ങി. ............ അങ്ങനെ ഒന്നരയാഴ്ച വേഗം കടന്നു പോയി ഞാൻ ആ നാടും സ്ഥലവുമൊക്കെ മനസ്സിലാക്കി. കൂടുതലും സന്തോഷം നൽകിയത് ലക്ഷ്മിയുമായി സംസാരിച്ച് ഇരിക്കുമ്പോഴാണ് . ഞാൻ പൂർണ്ണമായും മദ്യപാനത്തിൽ നിന്ന് കരകയറി . ഇടയ്ക്ക് ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഞാനത് കാര്യമാക്കാറില്ല . ഒരു ദിവസം ഞാനും വിനോദും ലക്ഷ്മിയും കൂടെ ടി.വി കണ്ടിരിക്കുമ്പോഴാണ് എന്നെത്തേടി ആ ഫോൺ കോൾ വന്നത് . " ആരാടാ ഹരീ "
ഞാൻ തിരിച്ച് കസേരയിൽ വന്നിരുന്നപ്പോൾ തന്നെ വിനോദ് കാര്യം തിരക്കി . " എടാ ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന കമ്പനിയിൽ നിന്നാ . ജോലി കിട്ടി , പഴയപോസ്റ്റിലേക്ക് രണ്ടാഴ്ചയ്ക്കകം വിസയും ടിക്കറ്റും എത്തും . " ഞാനത് പറഞ്ഞപ്പോൾ എനിക്ക് ഒട്ടും സന്തോഷം ഇല്ലായിരുന്നു. " ആഹാ കൊള്ളാല്ലോ നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്ത പോലെ ... " വിനോദ്  എന്നോട് തിരക്കി .. " എടാ നാളെ നമുക്ക് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വരും അവരുടെ കമ്പനിയുടെ ഇവിടത്തെ സ്റ്റാഫിന്റെ എന്തോ ഒരു വെരിഫിക്കേഷൻ .  ഞാൻ ലീവിന് വന്നിട്ട് മടങ്ങി പോയില്ലല്ലോ അതു കൊണ്ട്  . " " ഓ അതാണ് കാരണം നിനക്ക് ഈ നാട് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടതല്ലേ അതുകൊണ്ടാ . എടാ നീ ആശിച്ച് കിട്ടിയ ജോലി അത് പോയിട്ടും വീണ്ടും കിട്ടിയില്ലേ അതോർത്ത് സന്തോഷിക്ക്. " വിനോദ് അതും പറഞ്ഞ് വീണ്ടും റ്റി

💬 Comments

View all comments