Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
ചെറിയ കാർപ്പോച്ച് വീടിനോട് ചേർത്ത് പിന്നീടെപ്പോഴോ ചെയ്തിട്ടുണ്ട്. ഞാൻ ബുള്ളറ്റിന്റെ പുറത്ത് മൂടിയിരുന്ന കവറ് മാറ്റി. പഴയ മോഡൽ ബുളളറ്റാണ് പക്ഷെ വണ്ടിക്ക് അത്ര പഴക്കം തോന്നിക്കുന്നില്ല. ഞാൻ പതിയെ ബുള്ളറ്റ് പുറത്തേക്ക് ഇറക്കി വച്ചു.
" ദാ പിടിച്ചോ ? "
അകത്ത് നിന്ന് എടുത്തോണ്ട് വന്ന ബൈക്കിന്റെ ബാറ്ററി എന്റെ കയ്യിൽ തന്നുകൊണ്ട് ലക്ഷ്മി പറഞ്ഞു...
" ശരിയാക്കാൻ അറിയാമോ ... ? കേടാക്കല്ലേ .. അച്ഛൻ വഴക്ക് പറയും "
ലക്ഷ്മി ഒരു പേടിയോടെ ചോദിച്ചു.
" ആഹാ അങ്ങനെയാണോ എനിക്കറിയില്ല ഇതൊന്നും . എന്നാലും ഒന്ന് പരീക്ഷിച്ച് നോക്കാം. "
ഞാൻ വെറുതെ ലക്ഷ്മിയെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞു.
" എങ്കിൽ ഞാൻ ബസ്സിൽ പോയിക്കോളാം ചേട്ടൻ ബൈക്ക് അകത്ത് കയറ്റിവച്ചോ . "
ബാറ്ററി തിരികെ വാങ്ങാൻ കൈ നീട്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു .
" ലക്ഷ്മി ഞാൻ വെറുതെ പറഞ്ഞതാ പഠിത്തം കഴിഞ്ഞ് കുറച്ച് ദിവസം ഞാൻ ഒരു വർക്ക് ഷോപ്പിൽ നിന്നതാ താൻ പേടിക്കാതെ ."
ഞാനതും പറഞ്ഞ് ബാറ്ററി ബൈക്കിൽ ഫിറ്റ് ചെയ്തു സ്റ്റാർട്ടാക്കാൻ നോക്കി . കുറച്ച് മാസങ്ങളായി അനക്കമില്ലാതിരുന്നതു കൊണ്ടാകാം പുള്ളിക്കാരൻ ആദ്യമൊക്കെ സ്റ്റാർട്ടാകാൻ മടി കാണിച്ചു. പിന്നീട് സ്റ്റാർട്ടിയി ആ ഗാംഭീര്യ ശബ്ദം സൈലൻസറിലൂടെ പുറത്തു വന്നു.
" ഞാൻ റെഡിയായിട്ട് വരാം ."
ലക്ഷ്മി അതും പറഞ്ഞ് അകത്തേക്ക് ഓടി . ഞാനും വീട്ടിൽ ചെന്ന് കുളിച്ച് ഡ്രെസ് ഒക്കെ മാറി വന്നു. ബൈക്കിൽ ചാരി നിന്ന് ഫോണിൽ വാട്സാപ്പും
💬 Comments
View all comments