Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
തുടച്ചുമാറ്റി... ശരീരത്തിൽ മുഴുവൻ നല്ല കുളിര് പോലെ ഞാൻ പുതപ്പും വലിച്ച് മൂടി കട്ടിലിൽ കയറി കിടന്നു.
...............
"ഹരിയേട്ടാ എന്താ ... എന്തു പറ്റി .......? എണീക്ക് ....."
ലക്ഷ്മിയുടെ വിളികേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത് . കണ്ണിലൂടെയും മൂക്കിലൂടെയും ചൂട് ആവി പറക്കുന്നു. ശരീരം മുഴുവൻ തണുത്ത് വിറയ്ക്കുകയാണ് , ശരീരമാകെ ചെറിയ വേദനയും ഉണ്ട് . ഞാൻ കട്ടിലിൽ തന്നെ കിടന്നു .
ലക്ഷ്മി പതിയെ അവളുടെ കൈ എന്റെ നെറ്റിയിൽ വച്ചു.
" ഭഗവതീ .... നല്ല പനിയുണ്ടല്ലോ ...... ഞാൻ ദാ വരുന്നു .... "
ലക്ഷ്മി അതും പറഞ്ഞ് പുറത്തേക്ക് ഓടി .
ഉടനെ തന്നെ ലക്ഷ്മി അവളുടെ അമ്മയെയും കൂട്ടി വന്നു .
" എന്താ മോനേ എന്തുപറ്റി . "
ലക്ഷ്മിയുടെ അമ്മ അതും ചോദിച്ച് എന്റെ നെറ്റിയിൽ കൈവച്ച് നോക്കി .
" സാരമില്ല മോനേ .... ഇത് ഒരു ചുക്ക് കാപ്പി കുടിക്കുമ്പോഴേക്കും മാറും .... "
ലക്ഷ്മിയുടെ അമ്മ ഉടനെ പുറത്തേക്ക് പോയി . കുറച്ച് കഴിഞ്ഞപ്പോൾ ഒരു കപ്പ് കാപ്പിയുമായി വന്നു .
" മോനിത് കുടിക്ക് . "
അവർ അതും പറഞ്ഞ് എന്നെ കട്ടിലിൽ എണീപ്പിച്ച് ഇരുത്തി ആ കപ്പ് എന്റെ കയിൽ തന്നു.
നല്ല ചൂട് കാപ്പി മറ്റെന്തൊക്കെയോ ചേർത്തിട്ടുണ്ട് ഒരു പുതിയ രുചി , ഞാൻ പതിയെ അത് മുഴുവനും കുടിച്ചു.
" മോൻ കിടന്നോ ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും എല്ലാം മാറും. "
ഞാൻ വീണ്ടും കട്ടിലിൽ പുതപ്പും വലിച്ച് മൂടി കിടന്നു ഉടനെ ഉറങ്ങിപ്പോയി .
...........
* നിന്റെ ജീവിതം മുന്നേ കുറിക്കപ്പെട്ട് കഴിഞ്ഞു ഹരീ. നിനക്ക് കിട്ടേണ്ടതെങ്കിൽ കിട്ടും അത് എന്ത് തന്നെയായാലും . പക്ഷെ അതിന് മുൻപ് നീ വീണ്ടും സങ്കടകടലിൽ മുങ്ങും .*
ഒരു അശരീരി പോലെ എന്റെ ചെവികളിൽ ആ വാക്കുകൾ വീണ്ടും മുഴങ്ങി കേട്ടു ....
ഞാൻ ഞെട്ടി ഉണർന്നു. ഇതെന്താ ഞാനീ സ്വപ്നം വീണ്ടും കണ്ടത് ... ഞാൻ കട്ടിലിൽ ഒരു വശത്ത് ഇരുന്ന ഫോണെടുത്ത് സമയം നോക്കി വെളുപ്പിലെ 5 മണി. ഇന്നലത്തെ പനിയൊക്കെ മാറിയിരിക്കുന്നു . എണീക്കാനായി പുതപ്പ് മാറ്റിയപ്പോഴാണ് എന്റെ കാലിൽ എന്തോ തട്ടിയത് നോക്കിയപ്പോൾ തറയിൽ ഇരുന്നു കൊണ്ട്
💬 Comments
View all comments