Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]
മുൻപ് ദുർഗക്കായി ഒരു ഡയറി മിൽക്ക് കൂടി വാങ്ങി ലച്ചുവിന്റെ കയ്യിൽ കൊടുത്തു. ഞങ്ങൾ വീണ്ടും നടന്ന് സ്റ്റാൻഡിൽ എത്തി എനിക്ക് പോകേണ്ട മൂവാറ്റുപുഴ ബസ്സും അവൾക്ക് പോകേണ്ട പെരുമ്പാവൂർ ബസും പോകാൻ തയാറായി കിടക്കുന്നുണ്ട് .
ഞങ്ങൾ ഒരിക്കൽ കൂടി യാത്ര പറഞ്ഞ് പിരിഞ്ഞു അവളുടെ കണ്ണിലെ വിഷമം കണ്ടിട്ടും ഞാൻ കണ്ടില്ലാ എന്ന് നടിച്ചു. അവിടെ അവളെ സമാധാനിപ്പിക്കാൻ നിന്നാൽ എന്റെ കണ്ണും ചിലപ്പോൾ നിറയും
ആ ബസ്സിൽ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോളും എന്റെ മനസ്സിൽ അവളുമായി ഉരുമിച്ചുണ്ടായിരുന്ന ഇന്നത്തെ ദിവസത്തെ നല്ല ഓർമ്മകൾ ആയിരുന്നു. പിരിയാൻ സമയത്തു അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന സങ്കടം അതെന്നോടുള്ള സ്നേഹമായിരുന്നു...
അമ്മയും ചേച്ചിയും അല്ലാതെ ഞാൻ പിരിയുമ്പോൾ സങ്കടം കൊണ്ട് കണ്ണ് നിറക്കാൻ ഇന്ന് എനിക്കൊരു പ്രണയിനി ഉണ്ട്. കൂടെ പിറക്കാതെ കൂടപ്പിറപ്പായ ഒരു ചേച്ചി ഉണ്ട് അമ്മയുടെ സ്നേഹം തരുന്ന ഒരു ആന്റിയുണ്ട്
ഇനി ഉള്ള പത്തു ദിവസം അമ്മയോടും അച്ഛനോടും കൂടെ ചിലവഴിക്കണം എന്ന് കരുതിയാണ് വീട്ടിലേക്ക് യാത്ര തുടങ്ങിയത് അപ്പൊ ആറിയില്ലായിരുന്നു ഇങ്ങനെ ഒരു അപകടം സംഭവിക്കും എന്നും തിരുവോണം പോലും വീട്ടിൽ കൂടാൻ പറ്റില്ല എന്നും...
തുടരും....
പ്രിയപ്പെട്ട സുഹൃത്തുക്കളെ... ചില ആരോഗ്യ പരമായ കാരണങ്ങളാൽ അടുത്ത ഭാഗം കുറച്ചു വൈകുവാൻ സാധ്യത ഉണ്ട്. എല്ലാവരും കാത്തിരിക്കണം എന്നപേക്ഷിക്കുന്നു ... പെട്ടന്ന് തന്നെ തരുവാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതായിരിക്കും
എന്ന് സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
💬 Comments
View all comments