0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

എന്ന് പറഞ്ഞു " "നിനക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാതെ ഇരിക്കാൻ പാടില്ലായിരുന്നോ " "ഞാൻ കുറെ പറഞ്ഞതാ... ഞാൻ വായിൽ മുട്ടിച്ചു കുടിച്ചതാ എന്നൊക്കെ പറഞ്ഞു. അതൊന്നും സാരമില്ല എന്ന് പറഞ്ഞ് പെട്ടന്ന് തന്നെ എന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി ഒരു കവിൾ കുടിച്ചു.. " "അവൾ കുടിച്ചോ... "
"ആ ഒരു കവിൾ ഇറങ്ങി കഴിഞ്ഞാ മനസ്സിലായത് എന്ന് തോന്നുന്നു.. പിന്നെ ഞങ്ങളെ കുറെ വഴക്ക് പറഞ്ഞ് " "നീ ഞാൻ കുടിച്ചു എന്ന് പറഞ്ഞോ " "ഞങ്ങൾ ഉണ്ടെങ്കിൽ നീയും ഉണ്ടാകും എന്നറിയാല്ലോ... പിന്നെ ചോദിച്ചപ്പോ ഞാൻ സത്യം അങ്ങ് പറഞ്ഞു " "വളരെ നന്ദി ഉണ്ടെടാ പന്നി ... ഇന്നെന്റെ അടക്കാണ് " എന്റെ അവസ്ഥ കണ്ടു ചിരിക്കുകയാണ് തെണ്ടികൾ അപ്പോഴേക്കും അന്നൗൺസ്മെന്റ് തുടങ്ങി. "പ്രിയ വിദ്യാർഥി സുഹൃത്തുക്കളെ... നന്മയുടെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഒരോണക്കാലം കൂടെ വരവായ്. ആഹ്ലാദം നിറഞ്ഞ ഈ ഓണക്കാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു ഒത്തുചേരാം... ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളിലേക്ക് എല്ലാവരെയും സന്തോഷപൂർവം ക്ഷണിക്കുന്നു... " കഴിഞ്ഞ കോളേജ് യൂണിയന്റെ അവസാനത്തെ ആഘോഷപരിപാടി ആണിത് അത് മാക്സിമം നന്നാക്കാൻ അവർ ശ്രമിക്കുന്നുണ്ട് എല്ലാവരും മത്സരങ്ങൾ കാണുവാനും പങ്കെടുക്കുവാനും കോളേജിന്റെ നടുമുറ്റത്തേക്കു എത്തി തുടങ്ങി. ആദ്യം നടത്തിയത് കലം തല്ലിപ്പൊട്ടികളും കുപ്പിയിൽ വെള്ളം നിറക്കലും സുന്ദരിക്കു പൊട്ടുകുത്തലും പോലെയുള്ള ചെറിയ ചെറിയ മത്സരങ്ങൾ ആയിരുന്നു ഇങ്ങനെ ഉള്ള മത്സരങ്ങളിൽ കൂടുതലും വിജയികൾ ആകുന്നത് സിവിൽ ലെ കുട്ടികൾ ആയിരിക്കും നമ്മൾ പിന്നെ കോളേജിന്റെ ഒന്നാം നിലയിൽ

💬 Comments

View all comments