0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

എന്ന്... എന്തായാലും അവൾ പോയില്ലേ ഒരെണ്ണം താ.. ". "നീ പോയെ... നിനക്ക് താരാണുള്ളതെല്ലാം ഞാൻ ഫോണിൽ തരാം " "അയ്യേ ഫോണിൽ ആർക്കു വേണം... നേരിട്ട് താ " "അപ്പൊ ഇനി ഫോണിൽ വേണ്ടല്ലോ അല്ലെ... ഇനി ഒരുമ്മ താടി ലച്ചു എന്നും പറഞ്ഞു വാ അപ്പൊ ശരിയാക്കി തരാം" പണി പാളി...ഇപ്പൊ ഒരുമ്മ കിട്ടാൻ വേണ്ടി പറഞ്ഞതാ ഇപ്പൊ ഉമ്മ കിട്ടില്ല എന്ന് മാത്രമല്ല ഫോണിൽ കൂടി കിട്ടിക്കൊണ്ടിരുന്നത് വരെ ഇനി കിട്ടില്ല എന്നാണ് തോന്നുന്നത് "അങ്ങനെ പറയല്ലേ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ... " "ഒരു ചുമ്മാതെയും ഇല്ല ... ഞാൻ തരില്ല നോക്കിക്കോ " അവളെ ഒന്ന് സമാദനിപ്പിക്കുന്നതിനു മുൻപ് തന്നെ അവളുടെ ക്ലാസ്സിലെ ഒരു കുട്ടി വന്ന്‌ അവളെ കൂട്ടിക്കൊണ്ട് പോയി . പോകുന്നതിനും ഇടയ്ക്കു അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ആ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു ക്ലാസ്സ്‌ എത്താറായപ്പോൾ പാറ്റയുടെയും ചന്തുവിന്റെയും ഒപ്പം മാളു ചേച്ചി സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു.ആൾ നല്ല ദേഷ്യത്തിലാണ് അവരോട് സംസാരിക്കുന്നത് . പിന്നെ നോക്കിയപ്പോളാണ് മാളുവിന്റെ കയ്യിൽ സ്പ്രൈറ്റ് ന്റെ കുപ്പി ഇരിക്കുന്നത് കണ്ടത് ഞാൻ അടുത്തു ചെന്നതും അവൾ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് ആ കുപ്പിയും കയ്യിൽ പിടിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടന്നു "ടാ പാറ്റെ.. കോപ്പേ നീ എന്തിനാ ആ കുപ്പി അവൾക്കു കൊടുത്തത് " "ഞാൻ കൊടുത്തതല്ല.. എന്റെ കയ്യിൽ ഇരിക്കുന്നത് കണ്ടപ്പോൾ ദാഹിക്കുന്നു കുറച്ചു താടാ

💬 Comments

View all comments