Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]
ഗ്രേഡും ഉണ്ടായിരുന്നു ഈ പ്രാവശ്യവും അങ്ങനെ തന്നെ വേണം. നിന്റെ അമ്മയ്ക്കും അനിയത്തിക്കും നീ മാത്രമേ ഉള്ളു.. "
"അറിയാം ചേച്ചി... ഞാൻ നന്നായി പഠിച്ചോളാം "
"ഹ്മ്മ്.. മുത്തേ നിന്നോടും പറയാനുള്ളത് ഇത് തന്നെയാ... നന്നായി പഠിക്കണം. എക്സാമൊക്കെ ഇങ്ങടുത്തു ഇനി അധികം ഫോൺ വിളിയും സംസാരവും ഒന്നും വേണ്ട എല്ലാം എക്സാം കഴിഞ്ഞിട്ട് മതി "
"ഞാൻ പഠിച്ചോളാം... "
"ഞാൻ രാത്രി വിളിക്കും ഫോൺ ബിസി ആയിരുന്നാൽ ബാക്കി ഞാൻ ആപ്പോ പറയാം ബാക്കി "
"എന്ത് സാധനമാടി കുറച്ചു സമയം പോലും സംസാരിക്കാൻ പാടില്ലേ... "
"സംസാരിച്ചോ... എട്ടു മുതൽ ഒൻപതു വരെ സംസാരിച്ചോ... അത് കഴിഞ്ഞ് ഇരുന്ന് പഠിക്കണം "
"ഒരു മണിക്കൂറോ... ഒരു 10മണി വരെ അത് കഴിഞ്ഞു ഞാൻ ഇരുന്ന് പഠിക്കാം "
"നടക്കില്ല... ലച്ചു നിന്നോടുകൂടി ആണ് ഞാൻ പറഞ്ഞാൽ ഇവൻ കേൾക്കില്ല നീയെങ്കിലും കേൾക്കണം "
"ശരി ചേച്ചി... "
മാളു പറഞ്ഞാൽ പിന്നെ ഞാൻ പറഞ്ഞാൽ പോലും ലച്ചു കേൾക്കില്ല എന്ന് നല്ല ഉറപ്പാണ് അപ്പൊ പിന്നെ ഇനി അധികം ഫോൺ വിളി ഉണ്ടാകില്ല എന്നുറപ്പായി
"അപ്പൊ നിങ്ങൾ സംസാരിക്കു ഞാൻ പോകുന്നു... പിന്നെ സംസാരം മാത്രം മതി കേട്ടോ... "
അവസാനം പറഞ്ഞത് ഒരു ചിരിയോടെ ആയിരുന്നു. അതും പറഞ്ഞ് മാളു തിരിച്ചു നടന്നു
"നിനക്ക് മനുഷ്യനെ നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ..."
മാളു കളിയാക്കിയത് കേട്ട് പെണ്ണിന് ദേഷ്യം വരുന്നുണ്ട്
"അതിന് ഞാൻ അറിഞ്ഞോ അവൾ ഇപ്പൊ ഇങ്ങോട്ട് വരും
💬 Comments
View all comments