0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

വന്ന്‌ എല്ലാവരെയും പിടിച്ചു മാറ്റി. അപ്പൊ തന്നെ ഓണാഘോഷങ്ങൾ എല്ലാം അവസാനിച്ചു എന്നൊരു അറിയിപ്പും വന്നു. ഞാനും ലച്ചുവും ഒരുമിച്ചാണ് കോളേജിൽ നിന്നും പുറത്തേക്കു ഇറങ്ങിയത്. ഞങ്ങൾ ഒരുമിച്ച് ക്യാന്റീനിലേക്ക് നടന്നതും ഞങ്ങളുടെ അടുത്ത് ഒരു കാർ വന്നു നിർത്തി.മാളു ആണ് "ഡാ വന്ന്‌ കയറ്... ലച്ചു മോളെ മോളും വാ " മാളു പറഞ്ഞതും തിരിച്ചൊരു ചോദ്യം പോലും ചോദിക്കാതെ ലച്ചു വണ്ടിയിൽ കയറി. പിന്നെ ഞാൻ മാത്രമായി കയറാതെ ഇരുന്നിട്ടെന്തിനാ "നീ മുന്നിൽ ഇരുന്നാൽ മതി " ഞാൻ ലച്ചുവിന്റെ ഒപ്പം പിന്നിൽ കയറാൻ തുടങ്ങിയതും മാളുവിന്റെ ഉത്തരവ് വന്നു. ഇപ്പോഴും അതെ ദേഷ്യത്തിലാണ് എന്റെ ചേച്ചിപ്പെണ്ണ് ഞാൻ കുറെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും എന്നോടൊന്നും സംസാരിക്കാതെ ലച്ചുവിനോട് മാത്രം സംസാരിച്ചതാണ് അവൾ വണ്ടി ഓടിക്കുന്നത്. വണ്ടി കോളേജിൽ നിന്നും പുറത്തിറങ്ങി തിരിഞ്ഞതും പോകുന്നത് അവളുടെ വീട്ടിലേക്കാണ് എന്നുറപ്പായി അപ്പൊ ഇനി അവിടെ ചെന്നിട്ട് അമ്മയുടെയും മകളുടെയും വഴക്ക് ഒരുമിച്ചു കേൾക്കണം... വണ്ടി മുറ്റത്തേക്ക് കയറിയതും ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ വഴിയിലേക്ക് നോക്കി കസേരയിൽ ഇരിക്കുന്ന ആന്റിയെ ആണ് കാണുന്നത് ആദ്യം കാറിൽ നിന്നും ഇറങ്ങിയ എന്നെ ശ്രദ്ധിക്കാതെ ആന്റി പുറകിൽ നിന്നും ഇറങ്ങിയ ലച്ചുവിനെ ആണ് നോക്കുന്നത്. എന്നെ കണ്ടിട്ടും ആ മുഖത്തു ദേഷ്യം വരാത്തപ്പോൾ മാളു ആന്റിയോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് ഉറപ്പായി ആന്റി ഉമ്മറത്ത് നിന്നും ഇറങ്ങി കാറിന്റെ അടുത്തേക്ക് വന്നു. "ലച്ചു... അല്ലെ " "അതെ ആന്റി..." "മ്മ്... മൊട്ട പറഞ്ഞിട്ടുണ്ട് " മൊട്ട എന്നുള്ള പേര് കേട്ടപ്പോൾ ലച്ചു

💬 Comments

View all comments