Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]
ചിരിച്ചുകൊണ്ട് എന്നെയൊന്നു നോക്കി. നിനക്ക് എത്ര പേരാണ് എന്ന ഒരു ധ്വനി ഉണ്ടായിരുന്നു ആ നോട്ടത്തിൽ
ഞാൻ അതിന് മറുപടി ആയി ഒന്ന് ചിരിച്ചു കാണിച്ചു
പിന്നെ ഞങ്ങൾ നാല് പേരും കൂടി ഉള്ളിലേക്ക് നടന്നു. അപ്പോഴും ആന്റി ലച്ചുവിന്റെ കയ്യിൽ നിന്നു വിട്ടിട്ടില്ല. അവളെ കൊണ്ടുപോയി സെറ്റിയിൽ ഇരുത്തിയതിനു ശേഷമാണ് ആ കൈ വിട്ടത്
"ഡാ നീ ഇങ്ങു വന്നേ എനിക്കൊരു കാര്യം പറയാനുണ്ട് "
ഉള്ളിൽ ചെന്ന് അടുത്ത സെറ്റിയിൽ ഇരിക്കാൻ പോയ എന്നോട് പറഞ്ഞുകൊണ്ട് മാളു ഉള്ളിലേക്കു നടന്നു. ആ സ്വരത്തിലെ ഗൗരവം കേട്ടിട്ട് ആന്റിയും ലച്ചുവും എന്നെ ഒന്ന് നോക്കി
അവൾ പോയതിന് പിന്നാലെ നടക്കാൻ തുടങ്ങിയ എന്നോട് എന്താ കാര്യം എന്ന് ആന്റി പുരികം ഉയർത്തി ചോദിച്ചു. അറിയില്ല എന്ന് മറുപടി നൽകിക്കൊണ്ട് ഞാൻ ഉള്ളിലേക്ക് നടന്നു.
ഞാൻ മാളുവിന്റെ റൂമിൽ എത്തിയപ്പോൾ അവൾ കയ്യും കെട്ടി എന്നെ തെന്നെ നോക്കി നിൽക്കുകയാണ്.
"നീ കുടിച്ചിട്ടുണ്ടോ.. "
"ചെറുതായിട്ട്... അവന്മാർ നിർബന്ധിച്ചപ്പോൾ"
"അവർ നിർബന്ധിച്ചാൽ നീ എന്തും ചെയ്യുമോ... "
ഞാൻ ഒന്നും മിണ്ടിയില്ല
"ചോദിച്ചത് കേട്ടില്ലേടാ... "
ഈ പ്രാവശ്യം അവളുടെ ശബ്ദം കുറച്ചു ഉച്ചത്തിൽ ആയിരുന്നു, ആന്റിയും ലച്ചുവും അത് കേട്ടുകാണും
"സോറി ചേച്ചി... "
"ഇതെത്ര നാളായി തുടങ്ങിയിട്ട്... "
"കോളേജിൽ വന്നതിന് ശേഷം "
"നിന്റെ അമ്മയെ വിളിച്ചു പറയട്ടെ... "
ആ ഭീഷണിയിൽ ഞാൻ ശരിക്കും പേടിച്ചു
"വേണ്ട പ്ലീസ് ..."
"അതെന്താ... "
"അമ്മ വഴക്ക് പറയും "
"ശരി ഈ
💬 Comments
View all comments