0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

പ്രാവശ്യം ഞാൻ പറയുന്നില്ല ഇനി ഇങ്ങനെ ഉണ്ടായാൽ ഉറപ്പായും ഞാൻ പറയും..." "ചേച്ചി ഞാൻ അങ്ങനെ എന്നും കുടിക്കാറില്ല ഇങ്ങനെ എന്തെങ്കിലും പരിപാടി ഉള്ളപ്പോൾ മാത്രം രണ്ടെണ്ണം... ഒരുപാടൊന്നും ഇല്ല " "എത്ര ആയാലും വേണ്ട " "ചേച്ചി പ്ലീസ്... നിന്റെ ഉണ്ണിച്ചേട്ടൻ കുടിക്കില്ലേ... " ആ ഒരു ചോദ്യം ഏറ്റു. "അതിന് അവനു നിന്റെ പ്രായം അല്ലാലോ... " "പ്രായത്തിലൊക്കെ എന്താ... എന്റെ ഈ പ്രായത്തിൽ തന്നെ ആയിരിക്കും പുള്ളിയും തുടങ്ങിയത് ചോദിച്ചു നോക്ക് " "ആ നീ നിന്റെ ഇഷ്ടം പോലെ ചെയ്..." അവൾ ദേഷ്യപ്പെട്ട് പുറത്തേക്ക് പോകാൻ തുടങ്ങി "എടി ചേച്ചി പോകല്ലേ... നീ വേണ്ട എന്ന് പറഞ്ഞാൽ ഞാൻ കുടിക്കില്ല പക്ഷെ എന്റെ ഒരു സന്തോഷത്തിന് ഇടക്ക് വല്ലപ്പോഴും ഞാൻ രണ്ടെണ്ണം കുടിച്ചോട്ടെ... " "അയ്യടാ... നല്ല സോപ്പിങ് ആണല്ലോ... ആ എന്തായാലും ഞാൻ കാരണം നിന്റെ സന്തോഷം ഒന്നും പോകണ്ട... വല്ലപ്പോഴും മാത്രം അതും രണ്ടെണ്ണം ok? " "എന്റെ ചക്കര ചേച്ചി.... " "പോടാ പോടാ ...പിന്നെ അധികമായി എന്ന് ഞാൻ അറിഞ്ഞാൽ ഉറപ്പായും ഞാൻ ആന്റിയെ വിളിച്ചു പറയും" "ആ ശരി " "ആ എന്നാൽ വാ... നമുക്ക് അവരുടെ അടുത്തേക്ക് പോകാം " ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ ആന്റിയും ലച്ചുവും ഹാളിൽ ഇല്ല. അടുക്കളയിൽ നിന്നും സംസാരം കേട്ടിട്ട് ഞങ്ങൾ അങ്ങോട്ട് ചെന്നു. എന്തോ വര്ഷങ്ങളുടെ പരിചയം ഉള്ള രീതിയിൽ രണ്ടും കൂടെ എന്തൊക്കെയോ പറയുന്നുണ്ട് "എന്തായിരുന്നു അനിയനും ചേച്ചിയും കൂടെ ഒരു സ്വകാര്യം "

💬 Comments

View all comments