0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

നോട്ടം പതിയെ എന്റെ മുഖത്തേക്കാക്കി പക്ഷെ ഇപ്പോളും ആ ദേഷ്യം അങ്ങനെ തന്നെയുണ്ട്... "നല്ലൊരു ദിവസമായിട്ടു വെറുതെ പിണങ്ങല്ലേ..." "നിനക്ക് എന്തും കാണിക്കാം... എനിക്ക് അതൊന്നും കണ്ടു ദേഷ്യം വരാൻ പാടില്ലേ... " "അതിന് ഞാൻ എന്ത് ചെയ്തു എന്നാ... " "ദേ... നീ ചുമ്മാ ഉരുണ്ടു കളിക്കണ്ട... ഞാൻ എല്ലാം കണ്ടതാ... " "എന്ത് കണ്ടൂന്ന്... " "അവിടെ നിന്നു വരുന്ന പെണ്ണുങ്ങളുടെ മുഴുവൻ വായിനോക്കുന്നത്... " "ഡീ അത് ഞാൻ പറഞ്ഞില്ലേ... നീ വരുന്നുണ്ടോ എന്ന് നോക്കി നിന്നതാ.. " അവൾ വിശ്വസിക്കില്ല എന്നറിയാം എന്നാലും വെറുതെ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് മാത്രം "ഇത് വിശ്വസിക്കാൻ മാത്രം പൊട്ടിയല്ല ഞാൻ... നമ്മൾ ഇന്നലെ ഫോൺ വിളിച്ചപ്പോൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ നേരത്തേ വരും... പൂക്കളത്തിന്റ ഡിസൈൻ വരക്കുന്നത് ഞാൻ ആണെന്ന്... " "അങ്ങനെ പറഞ്ഞിരുന്നോ... ഞാൻ ഓർക്കുന്നില്ല... " "ഓർക്കൂല്ല... എങ്ങനെ ഓർക്കാനാ ആ സമയത്തും വേറെ വല്ല പെണ്ണുങ്ങളെയും ചിന്തിച്ചായിരിക്കും ഇരുന്നത്" "ലച്ചൂ... നിർത്തിക്കോട്ടോ... കുറച്ചു കൂടുന്നുണ്ട്... " "നിനക്ക് കാണിക്കാം ഞാൻ പറയാൻ പാടില്ല... " "ശരി... ഞാൻ സമ്മതിച്ചു അവന്മാർ പറഞ്ഞപ്പോ ഞാൻ വെറുതെ കൂടെ നിന്നതാ അല്ലാതെ ഞാൻ ആരെയും നോക്കിയില്ല " ഒരാപത്തു വന്നപ്പോ ഓടിയ തെണ്ടികൾ അല്ലെ ഇതിന്റെ ക്രെഡിറ്റ്‌ അവന്മാർക്ക് ഇരിക്കട്ടെ
"ആദ്യം എന്നെ നോക്കി നിന്നതാണ് എന്നായിരുന്നു. ഇപ്പൊ അവന്മാർ പറഞ്ഞിട്ടാണ് എന്ന് വരെ ആയി ഇനിയും കുറച്ചു കഴിയുമ്പോൾ നീ തന്നെ എല്ലാം സമ്മതിക്കും ... ". "ലച്ചൂ...

💬 Comments

View all comments