0%
Chapter 1

പ്രാണേശ്വരി 3 [പ്രൊഫസർ]

പ്രാണേശ്വരി 3

Praneswari Part 3 | Author : Professor | Previous Part

ഒരുപാട് നാളുകൾക്കു ശേഷം എന്റെ കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ ഓരോന്നും ആലോചിച്ചു കിടന്നതും നിദ്രാദേവി വന്നു എന്നെ കൂട്ടിക്കൊണ്ടു പോയി" എടാ എഴുന്നേൽക്കു ഇതെന്തുറക്കമാ, നമുക്ക് പോകണ്ടേ സമയം 7.30 ആയി " " ഒരു കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ, " " അമ്മയോ എടാ പൊട്ടാ നീ വീട്ടിലല്ല, ഞാൻ മാളുവാ അമ്മയല്ല " പറഞ്ഞു തീർന്നതും ചന്തിക്കു ഒരു പെട കിട്ടി ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ കയ്യിൽ ഒരു ചായ ഗ്ലാസും ആയി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുവാണ് പിശാശ് "പോയി വാ കഴുകി വന്നിട്ട് ചായ കുടിക്കു" "ഹ്മ്മ് " " എന്നാ നീ കുളിയും ജപവും എല്ലാം കഴിഞ്ഞിട്ടു വാ, അമ്മ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്" "ഹ്മ്മ് ശരി ഞാൻ വന്നേക്കാം ചേച്ചി പൊക്കോ " "ഞാൻ പോയാൽ വീണ്ടും കിടന്നുറങ്ങരുത് " "ഇല്ല നീ പൊക്കോ ഞാൻ വരാം " ഞാൻ കുളിച്ചിട്ടു ചെന്നതും മേശയിൽ ഭക്ഷണം എല്ലാം എത്തിയിട്ടുണ്ട്, ആന്റി അടുക്കളയിൽ ആണെന്ന് തോന്നുന്നു ചേച്ചിയേം കാണാനില്ല "ആന്റീ " ഞാനാ അവിടെ നിന്നും തന്നെ വിളിച്ചു കൂവി " വരുവാടാ നീ കൈ കഴുകി ഇരുന്നോ " ഞാൻ കൈ കഴുകി ഇരുന്നതും ചേച്ചിയും വന്നു കഴിക്കാൻ ഭക്ഷണവും കഴിഞ്ഞു ആന്റിയോട്‌ യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി, ഓരോന്ന് സംസാരിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല " ചേച്ചീ നീ പൊയ്ക്കോ ഞാൻ റൂമിൽ പോയി ഡ്രെസ്സും മാറി വന്നേക്കാം " "ആ ശരി പെട്ടന്ന് വന്നേക്കണം, ഇപ്പൊ തന്നെ ലേറ്റ് ആയി, ലേറ്റ് ആയി ക്ലാസ്സിൽ കയറിയാൽ അറ്റന്റൻസ് കിട്ടില്ല " "ആ ഞാൻ പെട്ടന്ന് വന്നോളാം നീ പോകാൻ നോക്ക് " അതും പറഞ്ഞു ഞാൻ റൂമിലേക്കും അവൾ കോളേജിലേക്കും നടന്നു, പോകുന്ന വഴിക്കു അവന്മാരെ കണ്ടു റെഡി ആയി കോളേജിലേക്ക് പോവുകയാണ് " നീ എവിടെ ആയിരുന്നു മൈ#&$ എത്ര നേരം നോക്കി നിക്കണം " "ഞാൻ വന്നോളാം നിങ്ങൾ പൊയ്ക്കോ "

💬 Comments

View all comments