0%

Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]

പ്രാണേശ്വരി 6

Praneswari Part 6 | Author : Professor | Previous Part


എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

“അമ്മേ...... “
ലച്ചുവിന്റെ അലറി ഉള്ള കരച്ചിലും ഒരു വണ്ടി ബ്രേക്ക് പിടിച്ചു റോഡിൽ ഉരഞ്ഞു നിൽക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് ...

തിരിഞ്ഞു നോക്കിയതും ഞാൻ കാണുന്നത് റോഡിന്റെ നടുക്ക് നിൽക്കുന്ന ലച്ചുവിനെയും അവളുടെ തൊട്ടടുത്തായി നിർത്തിയിരിരിക്കുന്ന സ്കൂൾ ബസ്സും ആണ്, അത് കണ്ടതും എന്റെ നല്ലജീവൻ പോയി

"ഡാ ആഷിക്കേ വണ്ടി നിർത്തു "

ഞാൻ പറഞ്ഞതും അവൻ വണ്ടി നിർത്തി, പിന്നെ അവനോടൊന്നും പറയാതെ വണ്ടിയിൽ നിന്നിറങ്ങി ഒരോട്ടമായിരുന്നു, ഞാൻ ഓടി അടുത്തെത്തിയിട്ടും അവൾ ഒരുമാറ്റവുമില്ലാതെ രണ്ടു കൈ കൊണ്ടും ചെവി പൊത്തി കണ്ണടച്ച് നിൽക്കുകയാണ്, കണ്ടാൽ തന്നെ അറിയാം പെണ്ണ് നന്നായി പേടിച്ചിട്ടുണ്ട്

"ലച്ചൂ ... "

ഞാൻ അടുത്തു ചെന്ന് വിളിക്കുമ്പോളാണ് പെണ്ണ് കണ്ണുതുറക്കുന്നത്, കണ്ണ് തുറന്നതും അവൾ എന്നെയും ബസ്സും മാറി മാറി നോക്കി പെട്ടന്ന് തന്നെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി

"ഡാ... ലച്ചു ഒന്നൂല്ലടാ... ഒന്നും പറ്റിട്ടില്ല... "

ഞാൻ അവളെ പിടിച്ചു റോഡിന്റെ നടുക്ക് നിന്നും സൈഡിലേക്ക് മാറ്റി നിർത്തി, ആ ബസ് ഡ്രൈവറും നന്നായി പേടിച്ചിട്ടുണ്ട്, സ്കൂൾ ബസ് നിറച്ചും ചെറിയ കുട്ടികൾ ആയിരുന്നു അവർ എല്ലാം ബസ്സിന്റെ ജനലിൽ കൂടെ പുറത്തേക്കു നോക്കി നിൽക്കുന്നുണ്ട്

"മോനെ ആ കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ... "

ആ ബസ്

💬 Comments

View all comments