0%

Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]

പുരികം ഉയർത്തി അച്ഛൻ ഉണ്ടെന്നു സൂചന കൊടുത്തു , അപ്പോളാണ് അവളും അതോർത്തത് എന്നു തോനുന്നു. അവിടെ ഇരുന്നു എന്നോട് ഒരു സോറി പറഞ്ഞു. ഞാൻ പയ്യെ റൂമിലേക്കും വലിഞ്ഞു റൂമിലെത്തി ഉടൻ തന്നെ ലച്ചുവിന് വിളിച്ചു. ഞങ്ങൾ ഫോണിൽ കൂടെ സൊള്ളിക്കൊണ്ടിരിക്കുന്ന സമയത്താണ് അമ്മ റൂമിലേക്ക് വരുന്നത്, റൂം അടക്കാതെ ഇരുന്നത് കൊണ്ട് അമ്മ വന്നത് ഞാൻ അറിഞ്ഞില്ല.ഞാൻ എന്റെ കട്ടിലിൽ കമിഴ്ന്നു കിടന്നാണ് സംസാരം. പിന്നിൽ വന്ന അമ്മ എന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചപ്പോൾ ആണ് ഞാൻ അമ്മ വന്നു എന്നറിഞ്ഞത് ഫോൺ എടുത്ത് അമ്മ ഒന്നും മിണ്ടാതെ തന്നെ ചെവിയിൽ വച്ചു. എന്റെ ഹൃദയത്തിന്റെ മിടിപ്പ് വേഗത്തിലായി കുറച്ചു കഴിഞ്ഞതും അമ്മയുടെ ചുണ്ടിൽ ഒരു ചിരി വന്നു. അത് കണ്ടപ്പോളാണ് ഒരു സമാധാനമായത്. പിന്നെ അമ്മയുടെ ചിരി ഒരു പൊട്ടിച്ചിരി ആയി. ചിരിച്ചു കൊണ്ട് തന്നെ അമ്മ ഫോൺ ചെവിയിൽ നിന്നും എടുത്ത് ഡിസ്‌പ്ലേയിൽ നോക്കി എന്നിട്ട് എനിക്ക് തിരിച്ചു തന്നു കാൾ കട്ടായിട്ടുണ്ട് അമ്മയുടെ ചിരി കേട്ട് പേടിച്ച് വച്ചതാവും. ഫോൺ മേടിച്ച് അമ്മയുടെ മുഖത്തു നോക്കാനുള്ള നാണം കൊണ്ട് നിലത്തു നോക്കിയാണ് ഞാൻ ഇരിക്കുന്നത് "മുത്തേ..." "ഹ്മ്മ് " ഞാൻ അമ്മയുടെ മുഖത്തു നോക്കാതെ തന്നെ മൂളി "മുഖത്തു നോക്കടാ ചെക്കാ.. അയ്യോടാ നാണമാണോ എന്റെ കൊച്ചിന് " അമ്മ അവിടെ നിന്ന് എന്നെ കളിയാക്കുകയാണ്, "ഡാ മുത്തേ... എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് നീ മുഖത്തു നോക്ക്.. " അമ്മ കോമഡി മാറ്റി സീരിയസ് ആയി, ഞാൻ അമ്മയുടെ

💬 Comments

View all comments