Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
എല്ലാത്തിനെയും തോൽപ്പിച്ചു കളഞ്ഞു
"അയ്യോ ഒരു ള്ളാ കുഞ്ഞു വന്നിരിക്കുന്നു... ദേ നോക്ക് കുഞ്ഞാറ്റ പോലും സ്വന്താമായി കഴിക്കുകയാണ് അപ്പൊഴാണ് ഇവിടെ ഒരുത്തൻ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുന്നത് "
ചേച്ചിയുടെ മടിയിൽ ഇരുന്നു കഴിക്കുന്ന പത്രത്തിൽ കയ്യിട്ട് ഇളക്കുകയാണ് കുഞ്ഞാറ്റ, അത് എനിക്കിട്ട് താങ്ങാനുള്ള ഒരു അവസരമായി മുതലാക്കിയതാണ് മാളു ചേച്ചി
"നീ പോടീ... വേണമെങ്കിൽ നീയും വാങ്ങി കഴിച്ചോ "
"ഡാ.... "
അമ്മയുടെ വക ശാസനമാണ് മൂത്ത ആളുകളെ എടി പോടീ എന്നൊന്നും വിളിക്കുന്നത് അമ്മക്കിഷ്ടമല്ല, എന്റെ ചേച്ചിയെ ഒരേ ഒരു പ്രാവശ്യമേ ഞാൻ അങ്ങനെ വിളിച്ചിട്ടുള്ളു അതിനുള്ള മറുപടി അമ്മ തന്നത് പുളി വടി വെട്ടിയാണ് അതോടെ ആ പരിപാടി നിർത്തി എന്നാലും മാളു ചേച്ചിയെ അങ്ങനെ വിളിച്ചു ശീലിച്ചു പോയി അമ്മ കേട്ടാൽ ഇപ്പോഴും വഴക്ക് പറയും
ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിക്കാതെ കൈ കഴുകി റൂമിലേക്ക് നടന്നു, ലച്ചുവിനെ വിളിക്കണം അത് തന്നെയാണ് എന്റെ ലക്ഷ്യം
"ഓഹ് അവന്റ തിരക്ക് കണ്ടോ... ആ ചെല്ല് ചെല്ല്. അവള് കാത്തിരിക്കുന്നുണ്ടാകും "
ഞാൻ പോകുന്നതിന്റെ ഉദ്ദേശം മനസ്സിലായ മാളു ചേച്ചി എനിക്കിട്ട് താങ്ങുകയാണ്. പക്ഷെ എനിക്കൊരു ഞെട്ടലാണ് ഉണ്ടായത് അച്ഛൻ
കേൾക്കുമല്ലോ എന്ന പേടി. ഈ സമയത്തിനുള്ളിൽ അമ്മ എല്ലാം അച്ഛനോട് പറഞ്ഞിരിക്കും എന്നാലും അച്ഛൻ എങ്ങാനും ചോദിച്ചാൽ എന്ത് പറയും എന്ന ടെൻഷൻ
അച്ഛന്റെ മുഖത്തു നോക്കിയപ്പോൾ ഒരു ചിരിയുണ്ട് പക്ഷെ ആൾ എന്നെ നോക്കിയതോ ഒന്ന് പറഞ്ഞതോ ഇല്ല
ഞാൻ അവളെ നോക്കി കണ്ണുരുട്ടിയിട്ടു
💬 Comments
View all comments