0%

Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]

ആ കഥ മുഴുവൻ വിവരിച്ചു കൊടുത്തു, അത് കേട്ട് അമ്മ ചിരിക്കുകയാണ് "അപ്പൊ നിനക്കും എന്തെങ്കിലും ഒക്കെ പേര് കിട്ടിക്കാട്ടുമല്ലോ എന്താ അത് " "എനിക്ക് പുതിയ പേരൊന്നും കിട്ടിയില്ല പക്ഷെ ഈ മുത്ത്‌ എന്നുള്ള പേര് കോളേജ് മുഴുവൻ പാട്ടായി " "ആഹാ അത് കൊള്ളാം " ഞാനും അമ്മയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചി കുഞ്ഞാറ്റയുമായി അങ്ങോട്ട് വന്നു. വീണ്ടും ഞാൻ അവളെ എടുക്കാൻ പരമാവധി ശ്രമിച്ചു എങ്ങനെ ഒക്കെ നോക്കിയിട്ടും പെണ്ണ് അടുക്കുന്നില്ല "കുഞ്ഞാറ്റെ... വാടി മാമൻ എടുക്കാം വാ " ഞാൻ നീട്ടിയ കയ്യും തട്ടിക്കളഞ്ഞു പെണ്ണ് വീണ്ടും ചേച്ചിയുടെ തോളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു "നിന്നെ കണ്ടിട്ട് ഇവൾക്ക് വരെ പേടിയായി, എങ്ങനെ ആടാ ആ കൊച്ചിനു നിന്നെ ഇഷ്ടമായത് " സ്വന്തം പെങ്ങളാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നെ കളിയാക്കാനുള്ള ഒരവസരവും ഒഴിവാക്കില്ല തെണ്ടി, ഞാനും ചേച്ചിയും തമ്മിൽ പണ്ടൊക്കെ മുടിഞ്ഞ ഉടക്കായിരുന്നു ഞാൻ ചേച്ചിയെ അടിക്കും അപ്പൊ ചേച്ചി തിരിച്ച് എന്നെ കടിക്കും എന്നിട്ട് എന്നെ ഇവൻ അടിച്ചു എന്നും പറഞ്ഞു കിടന്ന് കരയും. ചേച്ചിയുടെ കരച്ചിൽ കേട്ട് വരുന്ന അമ്മ എന്നെ തല്ലുകയും ചെയ്യും എന്തൊക്കെ വഴക്കാണെങ്കിലും ചേച്ചിക്കെന്നെ വല്യ ഇഷ്ടമാണ് അതെനിക്കും അറിയാം, എനിക്ക് അത്രയ്ക്ക് ഇഷ്ടമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ചേച്ചിക്ക് ആദ്യമായി ഒരു കല്യാണ ആലോചന വന്നപ്പോൾ ചേച്ചി പോകുമല്ലോ എന്നോർത്തു ഞാൻ കരഞ്ഞിരുന്നു ചിലപ്പോൾ അതാവും സ്നേഹം എന്ന് പറയുന്ന സാധനം
"ഡാ ആ കൊച്ചിന്റെ ഫോട്ടോ ഉണ്ടോ കയ്യിൽ " ചേച്ചിയുടെ ചോദ്യത്തിന് എന്റെ ഫോണിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ കാണിച്ചാണ് ഞാൻ മറുപടി കൊടുത്തത്. ഞാൻ ഫോട്ടോ കാട്ടിയതും അമ്മയും ചേച്ചിയുടെ കൂടെ കൂടി ആ ഫോട്ടോ നോക്കാൻ തുടങ്ങി എനിക്ക് ആ സമയത്തും ടെൻഷൻ ആയിരുന്നു അവരുടെ മുഖത്തായിരുന്നു എന്റെ ശ്രദ്ധ, ഫോട്ടോ കണ്ടിട്ട് ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി "നിനക്ക് ചേരില്ല " ചേച്ചിയുടെ മറുപടി എന്നെ ഒന്ന് വിഷമിപ്പിച്ചു. എന്നെ നോക്കി ചിരിച്ചു കൊണ്ട് ചേച്ചി തുടർന്നു "ആ കുട്ടിക്ക് നിന്നെക്കാൾ നല്ല ചെക്കനെ കിട്ടും. എവിടെ നോക്കിയാണോ നിന്നെപ്പോലൊരു പൊട്ടനോട് ഇഷ്ടം തോന്നിയത് പോലും " ഇതാണ് എന്റെ പെങ്ങൾ. എന്നെ കളിയാക്കലാണ് മെയിൻ ഹോബി. സാധാരണ പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ എങ്കിലും മാറും ഇതിനു യാതൊരു മാറ്റവുമില്ല.

💬 Comments

View all comments