Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
മുഖത്ത് നോക്കി. അമ്മ കട്ടിലിൽ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ അമ്മയെ കേൾക്കാൻ തയാറായി
"മാളു എന്നോട് എല്ലാം പറഞ്ഞു. ഞാൻ ഇപ്പോഴും പറയുന്നു നീ ഏതു പെണ്ണിനെ കല്യാണം കഴിച്ചാലും അമ്മക്ക് സന്തോഷം മാത്രമേ ഉള്ളു. പക്ഷെ കെട്ടുന്ന പെണ്ണിനെ കരയിക്കരുത് "
അന്ന് കുഞ്ഞായിരുന്ന സമയത്ത് അമ്മ പറഞ്ഞതിന്റെ അർഥം മനസ്സിലായില്ലാ എങ്കിൽ ഇപ്പൊ അതിന്റെ അർഥം ശരിക്കും മനസ്സിലാകും എനിക്ക്. അത്രക്കും അനുഭവിച്ചിട്ടുണ്ട് പാവം
"ഇല്ലമ്മേ... "
"അങ്ങനെ ആണെങ്കിൽ കൊള്ളാം, പിന്നെ വേറൊരു കാര്യം നിന്നെ ഞാൻ വളർത്തുന്നത് പോലെ തന്നെയാണ് ആ കുട്ടിയേയും... ലക്ഷ്മി എന്നല്ലേ പേര്... അവളെയും അവളുടെ അമ്മ വളർത്തുന്നത്. അവരെ വിഷമിപ്പിക്കരുത് ഒരിക്കലും "
"ശരി അമ്മേ... "
"എല്ലാം തലയാട്ടി മൂളുന്നുണ്ട്. എന്താകുമോ എന്തോ.. "
അമ്മ ആത്മഗതം പറഞ്ഞതാണ്. ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു
"അയ്യ.. അവന്റെ ചിരി നോക്ക്... പല്ല് മുപ്പത്തിരണ്ടും വെളിയിൽ കാണാം... അതികം ചിരിക്കേണ്ട സമയമാകുമ്പോ പറയാം "
"ഈ... "
അമ്മ പറഞ്ഞതിന് മറുപടി ആയി പല്ല് മുഴുവൻ വെളിയിൽ കാട്ടി ഒന്ന് കളിയാക്കി ചിരിച്ചു...
"ഇനി പറ അവളെ കുറിച്ചും അവളുടെ വീട്ടുകാരെ കുറിച്ചും എല്ലാം "
ഞാൻ പണ്ട് മുതലേ അങ്ങനെ ആണ് എല്ലാ കാര്യങ്ങളും അമ്മയോട് പറയും, എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് അമ്മയാണ് അമ്മയോട് പറയാത്ത ഒരു കാര്യം മദ്യപാനം തുടങ്ങിയത് മാത്രമാണ്, അത് പറയാൻ അത്ര ധൈര്യം പോരാ.
ഞാൻ അമ്മയോട് അവളുടെ കാര്യങ്ങൾ എല്ലാം പറഞ്ഞു, പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മയ്ക്കും ദുർഗയെ ഒരുപാട് അങ്ങിഷ്ടമായി, ലച്ചുവിനെ മാത്രം ഇഷ്ടമായി എന്നോ അല്ലെന്നോ പറഞ്ഞില്ല
അമ്മയ്ക്കും ചെറിയ പേടി ഉണ്ടാകും ഇതൊക്കെ നടക്കുമോ എന്ന് അതാവും ഒന്നും പറയാത്തത്
പിന്നെ അമ്മ ആ കാര്യങ്ങൾ ഒക്കെ വിട്ട് കോളേജിലെ കാര്യം ഒക്കെ ചോദിച്ചു തുടങ്ങി, പിന്നെ പാറ്റയെ അമ്മക്ക് നന്നായി അറിയാം എന്നെപ്പോലെ തന്നെയാണ് അമ്മക്ക് പാറ്റയും അവന്റെ അമ്മക്ക് എന്നെയും അതുപോലെ തന്നെയാണ്
"ഡാ പിന്നെ എന്താ വിഷ്ണുവിന്റെ വിശേഷം... സുഖമാണോ അവന് "
"അവനെന്താ കുഴപ്പം,.. സുഖം തന്നെ. പിന്നെ ഉള്ള വിശേഷം പറഞ്ഞാൽ അവനിപ്പോ വിഷ്ണു അല്ല പാറ്റയാണ് "
"ആഹാ അവനു പുതിയ പേര് കിട്ടിയോ അതെന്താ സംഭവം "
ഞാൻ അമ്മക്ക്
💬 Comments
View all comments